TRENDING:

ആർത്തവ ശുചിത്വ പദ്ധതിക്ക് കോഴിക്കോട് ജില്ലയിൽ തുടക്കം; വിദ്യാലയങ്ങളിൽ ഇൻസിനറേറ്ററും മെൻസ്ട്രുവൽ കപ്പും എത്തും

Last Updated:

മെന്സ്ട്രല് കപ്പ് വിതരണത്തിന് 10 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളെയും 17 കോളേജുകളെയും നെറ്റ് സീറോ ക്യാമ്പയിന്‍ ഏറ്റെടുത്ത 14 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെയും തെരഞ്ഞെടുത്തിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹരിത കേരളം മിഷൻ്റെ നേതൃത്വത്തില്‍ സാനിറ്ററി മാലിന്യ സംസ്‌കരണത്തിന് ഇന്‍സിനറേറ്റര്‍ സ്ഥാപിക്കല്‍, മെന്‍സ്ട്രുവല്‍ കപ്പ് വിതരണം എന്നീ പ്രത്യേക ബജറ്റ് പദ്ധതികള്‍ക്ക് ജില്ലയില്‍ തുടക്കമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ ലഭ്യമാക്കുന്നത്.
Menstrual Cup 
Menstrual Cup 
advertisement

നാപ്കിന്‍ ഇന്‍സിനറേറ്ററുകള്‍ സ്ഥാപിക്കുന്നതിനായി ജില്ലയില്‍ നിന്ന് 26 വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് തെരഞ്ഞെടുത്തത്. മെന്സ്ട്രല് കപ്പ് വിതരണത്തിന് 10 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളെയും 17 കോളേജുകളെയും നെറ്റ് സീറോ ക്യാമ്പയിന്‍ ഏറ്റെടുത്ത 14 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെയും തെരഞ്ഞെടുത്തിട്ടുണ്ട്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥിനികളില്‍ നിന്ന് അര്‍ഹരായവരെ തെരഞ്ഞെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. ഇതിൻ്റെ ഭാഗമായി ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുന്ന സ്ഥാപനങ്ങളിലും മെന്സ്ട്രല് കപ്പ് നല്‍കുന്ന സ്ഥാപനങ്ങളിലും അയല്‍ക്കൂട്ടങ്ങളിലും ആര്‍ത്തവ ശുചിത്വവും ആര്‍ത്തവ ശുചിത്വ ഉല്‍പന്നങ്ങളുടെ ഉപയോഗവും സംബന്ധിച്ച ക്ലാസുകള്‍ ഫെബ്രുവരി 10നകം സംഘടിപ്പികും. ഇതുമായി ബന്ധപ്പെട്ട ജില്ലാതല യോഗം ഫെബ്രുവരി ആറിന് കൊയിലാണ്ടി ഇ.എം.എസ്. സ്മാരക ടൗണ്‍ ഹാളില്‍ ചേരും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
ആർത്തവ ശുചിത്വ പദ്ധതിക്ക് കോഴിക്കോട് ജില്ലയിൽ തുടക്കം; വിദ്യാലയങ്ങളിൽ ഇൻസിനറേറ്ററും മെൻസ്ട്രുവൽ കപ്പും എത്തും
Advertisement
Open in App
Home
Video
Impact Shorts
Web Stories