TRENDING:

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ പ്രചാരണത്തിന് സമാപനം കുറിച്ച് കോഴിക്കോട് ബീച്ചിൽ മെഗാ കൈറ്റ് ഫെസ്റ്റിവൽ

Last Updated:

ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നുള്ള 1000 വിദ്യാർഥികൾ മെഗാ കൈറ്റ് ഫെസ്റ്റിവലിൻ്റെ ഭാഗമായി മാറി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൻ്റെ (എസ്‌.ഐ‌.ആർ.) പ്രചാരണാർഥം ഡിസംബർ 1 തിങ്കളാഴ്ച കോഴിക്കോട് ബീച്ചിൽ മെഗാ കൈറ്റ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. വൈകിട്ട് മൂന്നിന് ബീച്ച് മെയിൻ സ്റ്റേജിന് മുൻവശത്താണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, ജില്ലാ സ്വീപ് സെൽ, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി നാഷണൽ സർവീസ് സ്കീം, വൺ ഇന്ത്യ കൈറ്റ് ടീം തുടങ്ങിയവയുടെ ആഭിമുഖ്യത്തിലാണ് കൈറ്റ് ഫെസ്റ്റിവൽ ബീച്ചിൽ സംഘടിപ്പിച്ചത്.
News18
News18
advertisement

ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്, അസിസ്റ്റൻ്റ് കളക്ടറും ജില്ലാ സ്വീപ് സെൽ കോഓഡിനേറ്ററുമായ മോഹന പ്രിയ, ഡെപ്യൂട്ടി കളക്ടർമാരായ സി ബിജു, ഗോപിക ഉദയൻ, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് കോഓഡിനേറ്റർ ഡോ. നിജീഷ് ആനന്ദ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ജില്ലാ എൻ.എസ്.എസ്. കോഓഡിനേറ്റർ രാജഗോപാൽ, ജില്ലാ കോഓഡിനേറ്റർ ഫസീൽ അഹമ്മദ്, വൺ ഇന്ത്യ കൈറ്റ് ടീം സാരഥി അബ്ദുല്ല മാളിയേക്കൽ തുടങ്ങിയവർ പങ്കാളികളായി.

ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നുള്ള 1000 വിദ്യാർഥികൾ മെഗാ കൈറ്റ് ഫെസ്റ്റിവലിൻ്റെ ഭാഗമായി മാറി. പരിപാടിക്ക് മുന്നോടിയായി സരോവരം ബയോ പാർക്കിൽ തിരഞ്ഞെടുത്ത 15 കോളേജുകളിലെ മുന്നൂറോളം കോളേജ് വിദ്യാർത്ഥികൾക്കായി പട്ടം നിർമ്മാണ ശില്പശാല സംഘടിപ്പിച്ചിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എസ്.ഐ.ആർ. നടപടികളുടെയും ഇലക്ഷൻ പ്രചാരണങ്ങളുടെയും ഭാഗമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്, എൻ.എസ്.എസ്. എന്നിവയുടെ നേതൃത്വത്തിൽ നടന്നത്. എസ്.ഐ.ആർ. പ്രചാരണ പ്രവർത്തനങ്ങളുടെ സമാപനമാകും തിങ്കളാഴ്ച നടന്ന മെഗാ കൈറ്റ് ഫെസ്റ്റിവൽ.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ പ്രചാരണത്തിന് സമാപനം കുറിച്ച് കോഴിക്കോട് ബീച്ചിൽ മെഗാ കൈറ്റ് ഫെസ്റ്റിവൽ
Open in App
Home
Video
Impact Shorts
Web Stories