എല്ലാ സൗകര്യങ്ങളും ആഢംബരവും ഉണ്ടായിട്ടും രാജാവിന് സന്തോഷിക്കാന്‍ കഴിയുന്നില്ല. ഇതിന് പ്രതിവിധി തേടി പലരും പല നിലയ്ക്കും ആലോചിച്ചു. നാട്ടിലെ പല ഭാഗത്തുനിന്ന് വൈദ്യന്മാര്‍ വന്നു. രാജാവിന് അസുഖമാണൈന്ന വിവരം പുറത്തറിയുന്നതില്‍ എല്ലാവര്‍ക്കും പ്രയാസമുണ്ടായിരുന്നു. ഏതായാലും പ്രധാനപ്പെട്ട ഡോക്ടറെ കൊണ്ടുവരാന്‍ തീരുമാനിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ സന്തോഷവാൻ്റെ കുപ്പായം ഒരു ദിവസം രാജാവ് ധരിക്കണമെന്നാതാണ് പ്രതിവിധി. അതോടെ രാജാവിൻ്റെ പ്രയാസം തീരും. അങ്ങനെ സന്തോഷവാനെ തേടി രാജ്യഭടന്മാര്‍ നാടെങ്ങും സഞ്ചരിച്ചു. അവര്‍ക്ക് പക്ഷെ സന്തോഷവാനെ കണ്ടെത്താനായില്ല. ഒടുവില്‍ നിരവധി അന്വേഷണങ്ങള്‍ക്ക് ശേഷം ഒരു മീന്‍പിടിത്തക്കാരനെ കണ്ടെത്തി. അയാള്‍ സന്തോഷവാനാണെന്ന് സ്വയം സമ്മതിച്ചു. അയാളെ രാജസന്നിധിയില്‍ ഹാജരാക്കി. അയാളുടെ കുപ്പായം ഒരു രാത്രി രാജാവിന് നല്‍കാന്‍ കല്‍പനയായി. എന്നാല്‍ ആ പാവപ്പെട്ട മനുഷ്യന് കുപ്പായം ഉണ്ടായിരുന്നില്ല. സന്തോഷത്തിൻ്റെ അളവുകോല്‍ വ്യത്യസ്തമാണെന്ന് ഇപ്രകാരം സ്കിറ്റിൽ വെളിപ്പെട്ടു.
advertisement
പട്ടാമ്പി സംസ്‌കൃത കോളജിലെ വിദ്യാര്‍ത്ഥികളായ ലിജീഷ്, സുല്‍ഫി, ബക്കര്‍, റിസ് വാന്‍, അശ്വിന്‍, അനന്‍ എന്നിവരാണ് സ്‌കിറ്റ് അവതരിപ്പിച്ചത്. സ്ത്രീധനത്തിൻ്റെ പേരിലുള്ള പീഡനം, തിരഞ്ഞെടുപ്പ്കാലത്ത് കടന്നുവരുന്ന രാഷ്ട്രീയക്കാരുടെ നാട്യങ്ങള്‍, നിയമം നടപ്പാക്കുന്നവരുടെ കള്ളക്കളികള്‍ എന്നിവയും സ്‌കിറ്റില്‍ ഇടം നേടി.
