TRENDING:

ഭക്ഷണം, സൗഹൃദം, സംഗീതം: കോഴിക്കോട് കലോത്സവത്തിലെ 'സ്നേഹരുചിപ്പന്തൽ' 7000 പേർക്ക് വിരുന്നൊരുക്കി ശ്രദ്ധേയമായി

Last Updated:

പ്രശസ്ത എഴുത്തുകാരായ ചങ്ങമ്പുഴ, വൈലോപ്പിള്ളി, വൈക്കം മുഹമ്മദ് ബഷീർ എന്നിവരെ അനുസ്മരണം നടത്തിയ രീതിയിലാണ് ഫുഡ് കൗണ്ടറുകളുടെ നാമനിർണ്ണയം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
64-ാമത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിലെ പാചകപുര രുചി ഭേദങ്ങൾ കൊണ്ട് വിശേഷങ്ങളും സവിശേഷതകളും നിറഞ്ഞതായി മാറി. 'ഭക്ഷണം, സൗഹൃദം, സംഗീതം' എന്ന ടാഗ് ലൈനിലൊരുക്കിയ സ്നേഹരുചിപ്പന്തൽ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ സ്കൂളിലെ വിദ്യാർത്ഥി, അധ്യാപകർ, സംഘാടകർ തുടങ്ങി 7000ത്തോളം പേർക്കാണ് ഭക്ഷണം ഒരുക്കിയത്. ഭക്ഷണത്തോടൊപ്പം സംഗീത വിരുന്നും ആസ്വാദഗർക്ക് പ്രിയമായി മാറി. ഒരേ സമയം നിരവധി പേരെ ഉൾക്കൊളിച്ചാണ് സ്നേഹരുചിപന്തൽ ഒരുക്കിയത്. ഇതെല്ലാം തന്നെ കോഴിക്കോട് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിലെ സംഘാടക സമിതിയുടെ അംഗീകാരമാണ്. സംഘാടക സമിതിയുടെ നേതൃത്വത്തിൽ കലോത്സവത്തിലെ പോരായ്മകൾ വിലയിരുത്താൻ എല്ലാ ദിവസവും റിവ്യൂ മീറ്റിംഗ് വൈകുന്നേരങ്ങളിൽ നടത്തിയിരുന്നു. പോരായ്മകൾ വിലയിരുത്തി വരും ദിവസങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്താൻ ഇതിലൂടെ സാധിച്ചു.
News18
News18
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പൊതിച്ചോറ്, പൂവമ്പഴം, വാഴക്കുല എന്നീ പ്രശസ്ത കൃതികളുടെ നാമ നിർദേശങ്ങളാണ് ഫുഡ് കൗണ്ടറുകൾക്ക് നൽകിയത് എന്നുള്ളതും ശ്രദ്ധേയമാണ്. പ്രശസ്ത എഴുത്തുകാരായ ചങ്ങമ്പുഴ, വൈലോപ്പിള്ളി, വൈക്കം മുഹമ്മദ് ബഷീർ എന്നിവരെ അനുസ്മരണം നടത്തിയ രീതിയിലാണ് ഫുഡ് കൗണ്ടറുകളുടെ നാമനിർണ്ണയം. ഭക്ഷണം കഴിക്കാൻ വന്നവരുടെ മനസ്സ് നിറഞ്ഞാണ് അവർ തിരികെ കലോത്സവ വേദിയിലേക്ക് പോയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
ഭക്ഷണം, സൗഹൃദം, സംഗീതം: കോഴിക്കോട് കലോത്സവത്തിലെ 'സ്നേഹരുചിപ്പന്തൽ' 7000 പേർക്ക് വിരുന്നൊരുക്കി ശ്രദ്ധേയമായി
Open in App
Home
Video
Impact Shorts
Web Stories