വനം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി പൂർത്തീകരിച്ച സോളാർ ഫെൻസിങ് പ്രവർത്തന ക്ഷമമായതോടെ ചിപ്പിലിത്തോട് ഭാഗത്തെ ജനങ്ങൾക്ക് വന്യമൃഗ ശല്യത്തിൽനിന്ന് മോചനം നേടാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ചിപ്പിലിത്തോട്-മേലെ മരുതിലാവ് സോളാർ ഫെൻസിങ്ങിൻ്റെ ഉദ്ഘാടന ചടങ്ങിൽ ലിൻ്റോ ജോസഫ് എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡൻ്റുമാരായ അലക്‌സ് തോമസ് ചെമ്പകശ്ശേരി, നജ്‌മുന്നിസ ശരീഫ്, ജില്ല പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം സുഹറ ഷാഫി, വാർഡ് മെമ്പർമാരായ അജിത മനോജ്, റോസ്ലി മാത്യു, ചിപ്പിലിത്തോട് സെൻ്റ് മേരീസ് ചർച്ച് വികാരി ജോണി ആൻ്റണി അയനിക്കൻ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ യു ആഷിഖ് അലി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഊരാളുങ്കൽ സൊസൈറ്റി പ്രതിനിധി കെ ജയകൃഷ്ണൻ പദ്ധതിയുടെ വിശദീകരണം നൽകി.
advertisement
