പതിനെട്ട് പിന്നിട്ടവര്‍ മുതല്‍ അറുപത് പിന്നിട്ടവര്‍ വരെ മത്സരത്തിന് എത്തിയിരുന്നു. മറ്റു കലോത്സവത്തില്‍ നിന്ന് ഭിന്നമായി തികഞ്ഞ സൗഹൃദാന്തരീക്ഷത്തിലാണ് മത്സരം അരങ്ങേറുന്നത്. ഭരത്യനാട്യം, കുച്ചിപുഡി, നാടോടിനൃത്തം, മൈം, സ്‌കിറ്റ് എന്നിവ വേദികളെ സമ്പന്നമാക്കി. മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആൻ്റ് സയന്‍സ് കോളജില്‍ ആറ് വേദികളിലായാണ് കലോത്സവം നടക്കുന്നത്. ഭരത്യനാട്യം, ഒപ്പന, സ്‌കിറ്റ്, നാടോടിനൃത്തം എന്നിവ അരങ്ങേറിയ വേദികളില്‍ കാണികളുടെ തിരക്ക് പ്രകടമായിരുന്നു. കോളജ് ഗ്രൗണ്ടിലെ ഓപ്പണ്‍ സ്റ്റേജിലാണ് നാടോടിനൃത്തം അരങ്ങേറിയത്.
advertisement
എറണാകുളം, കൊല്ലം, കോഴിക്കോട്, തൃശൂര്‍, പാലക്കാട് തുടങ്ങിയ ജില്ലകളില്‍ നിന്നാണ് കൂടുതല്‍ പ്രാതിനിധ്യം ഉണ്ടായിരുന്നത്. കലയും സാഹിത്യവും സംസ്‌കാരവും ചേര്‍ന്നുനില്‍ക്കുന്ന ഒരു സാമൂഹ്യാന്തരീക്ഷത്തിൻ്റെ വിളംബരമായി ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കലോത്സവം മാറുകയുണ്ടായി. കലോത്സവത്തിൻ്റെ സമാപന സമ്മേളനത്തില്‍ നടനും സംവിധായകനുമായ മധുപാല്‍ സമ്മാനദാനം നിര്‍വഹിച്ചു.
