ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ജില്ലയിലെ പരിശോധനകൾ ഊർജിതമാക്കണമെന്നും സ്‌കൂൾ കാൻ്റീനുകളിലും മറ്റും ജങ്ക് ഫുഡുകൾക്ക് പകരം നാടൻ ഭക്ഷണങ്ങൾ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കണമെന്നും അസി. കളക്ടർ നിർദേശിച്ചു.
ഭക്ഷ്യ സുരക്ഷാ വകുപ്പ് ഈ ക്വാർട്ടറിൽ (ഏപ്രിൽ-ജൂൺ) ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങളുടെ അവലോകനവും ഭക്ഷ്യ വിഷബാധ ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകളും യോഗം ചർച്ച ചെയ്തു. ഈ ക്വാർട്ടറിൽ ജില്ലയിൽ 1,553 ഭക്ഷ്യസുരക്ഷ ലൈസന്‌സും 5,983 രജിസ്ട്രേഷനുകളും അനുവദിച്ചു. 1,606 പരിശോധനകൾ നടത്തി. 473 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 626 സർവെയ്‌ലൻസ് സാമ്പിളുകളും ശേഖരിച്ച് പരിശോധന നടത്തി. സാമ്പിൾ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ 37 കേസുകൾ ഫയൽ ചെയ്തു. ചെറിയ രീതിയിലുള്ള നിയമ ലംഘനങ്ങൾ കണ്ടെത്തിയ 106 സ്ഥാപനങ്ങൾക്ക് തിരുത്തൽ നോട്ടീസ് നൽകുകയും വലിയ ലംഘനങ്ങൾ കണ്ടെത്തിയ 50 സ്ഥാപനങ്ങൾക്ക് 2,04,000 രൂപ പിഴയിടുകയും ചെയ്തിട്ടുണ്ട്.
advertisement