തിക്കോടി പഞ്ചായത്തിൻ്റെ വികസന പ്രവർത്തനങ്ങൾക്കായി ഭൂമി വിട്ടുനൽകിയവരെയും ഹരിത കർമ്മസേന അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. റിസോഴ്‌സ് പേഴ്‌സൺ പി കെ ഷിജു സംസ്ഥാന സർക്കാരും സെക്രട്ടറി ഇൻ-ചാർജ് എം ടി വിനോദൻ പഞ്ചായത്തിൻ്റെയും വികസന നേട്ടങ്ങൾ അവതരിപ്പിച്ചു. അകലാപ്പുഴ കോളനി-ടൂറിസം വികസനത്തിന് പദ്ധതികൾ ആവിഷ്കരിക്കുക, പഞ്ചായത്തിലെ മുഴുവൻ വീടുകളിലേക്കും സൗകര്യം ഉറപ്പാക്കുക, പ്ലാസ്റ്റിക് മാലിന്യ സംസ്കരണം കൂടുതൽ ഫലപ്രദമാക്കാൻ പൊതുജനാവബോധ പ്രവർത്തനങ്ങൾ നടത്തുക, പയ്യോളി സി.എച്ച്.സി. വികസന പദ്ധതികൾ ആവിഷ്കരിക്കുക തുടങ്ങിയ അഭിപ്രായങ്ങൾ ചർച്ചയിൽ ഉയർന്നു. പരിപാടിയിൽ വൈസ് പ്രസിഡൻ്റ് രാമചന്ദ്രൻ കുയ്യണ്ടി, മേലാടി ബ്ലോക്ക് പഞ്ചായത്ത് അംഗം എം കെ ശ്രീനിവാസൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പ്രനില സത്യൻ, ആർ വിശ്വൻ, പഞ്ചായത്ത് അംഗങ്ങളായ അബ്ദുള്ളക്കുട്ടി, വിബിത ബൈജു, ഷീബ പുൽപ്പാണ്ടി, എം ദിബിഷ, ജിഷ കാട്ടിൽ, എം കെ സിനിജ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
advertisement
