വൈകിട്ട് നടന്ന ഓപ്പൺ ഫോറം ഫെസ്റ്റിവലിൻ്റെ ആർട്ടിസ്റ്റിക് ഡയറക്ടർ അർജുൻ മോഡറേറ്റ് ചെയ്തു. സംവിധായകരായ റിതിൻ രവീന്ദ്രൻ, റയാൻ ഷമീർ, ഡോ. സി. ഗണേഷ്, തസ്നി അമീർ, ദിപിൻ ചെനയിൽ, ജയകൃഷ്ണൻ, കുഞ്ഞേരി, അനൂജ ജി, അജിത് ചന്ദ്രൻ, ഏഴിൽ അരശു എന്നിവർ കാണികളുമായി സംവദിച്ചു.
ഫെസ്റ്റിവൽ ഞായറാഴ്ച സമാപിക്കും. ബംഗാളി സംവിധായകൻ ഋതിക് ഘട്ടക്കിൻ്റെ 100-ാമത് ജന്മവാർഷികത്തിൻ്റെ ഭാഗമായി ഉസ്താദ് അലാവുദ്ദീൻ ഖാനേക്കുറിച്ച് ഋതിക് ഘട്ടക് സംവിധാനം ചെയ്ത ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു. നദീം നൗഷാദ് കുറേറ്റ് ചെയ്യുന്ന മൂവീസ് ഓൺ മ്യൂസിക് വിഭാഗത്തിൽ മണി കൗളിൻ്റെ സിദ്ധേശ്വരി പ്രദർശിപ്പിച്ചു. ശനി, ഞായർ ദിവസങ്ങളിലായി കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികളുടെ സിനിമകൾ, ന്യൂവേവ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികളുടെ സിനിമകൾ, ഡയറക്ടർ ഫോക്കസ് വിഭാഗത്തിൽ രാജേഷ് ജെയിംസ് സംവിധാനം ചെയ്ത സിനിമകൾ, മത്സര വിഭാഗം സിനിമകൾ എന്നിവ പ്രദർശിപ്പിക്കും. ഞായറാഴ്ച വൈകിട്ട് 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും.
advertisement
