വില്യാപ്പള്ളി മംഗലോറ മലയില്‍ പഞ്ചായത്തിൻ്റെ അധീനതയിലുള്ള 1.7 ഏക്കര്‍ സ്ഥലത്ത് 6.96 കോടി രൂപ ചെലവിട്ടാണ് പുതിയ കെട്ടിടം പണിതത്. ക്ലാസ് റൂം, വര്‍ക്ഷോപ്പ്, കമ്പ്യൂട്ടര്‍ ലാബ്, ടോയ്ലറ്റ് ബ്ലോക്ക്, സ്റ്റാഫ് റൂം, സ്റ്റോര്‍ റൂം തുടങ്ങിയവ ഉള്‍പ്പെടുന്ന നൂതന രീതിയില്‍ രൂപകല്‍പന ചെയ്ത കെട്ടിടം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ പ്രയോജനകരമാകുന്ന രീതിയിലാണ് നിര്‍മിച്ചത്. ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍, പ്ലംബര്‍ എന്നീ മൂന്ന് ട്രേഡുകളാണ് ഐ.ടി.ഐയിലുള്ളത്.
ചടങ്ങില്‍ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷനായി. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എം ലീന, വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ബിജുള, വൈസ് പ്രസിഡൻ്റ് മുരളി പൂളക്കണ്ടി, സ്ഥിരം സമിതി അധ്യക്ഷരായ വി കെ സിമി, കെ സുബിഷ, രജിത കോളിയോട്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ എം ബാബു, അസി. എഞ്ചിനീയര്‍ സുരഭി, പ്രിന്‍സിപ്പല്‍ ഇ സിന്ധു, ഡി ഡി സുരേഷ് കുമാര്‍, വാര്‍ഡ് മെമ്പര്‍ രാഗിണി തച്ചോളി തുടങ്ങിയവര്‍ സംസാരിച്ചു.
advertisement
