വടകര മുനിസിപ്പല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു അധ്യക്ഷയായി. നഗരസഭയുടെ നെറ്റ് സീറോ കാര്‍ബണ്‍ പ്രവര്‍ത്തങ്ങളുടെ പുസ്തകം ഹരിത കേരളം മിഷന്‍ സംസ്ഥാന അസി. കോഓഡിനേറ്റര്‍ ടി പി സുധാകരന്‍ പ്രകാശനം ചെയ്തു. ഹരിത കേരളം മിഷന്‍ പ്രോജക്റ്റ് കോഓഡിനേറ്റര്‍ ലിജി മേരി ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പി കെ സതീശന്‍ മാസ്റ്റര്‍, സ്ഥിരം സമിതി അധ്യക്ഷരായ എ പി പ്രജിത, രാജിത പതേരി, പി സജീവ് കുമാര്‍, എം ബിജു, സിന്ധു പ്രേമന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ കെ ബാലകൃഷ്ണന്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍മാരായ വി കെ റീന, പി മീര, നഗരസഭ സെക്രട്ടറി വി ഡി സനല്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി പി ഗോപാലന്‍, സി കുമാരന്‍, ദാമു പറമ്പത്ത്, നിസാം പുത്തൂര്‍ എന്നിവര്‍ സംസാരിച്ചു.
advertisement
സംസ്ഥാന സര്‍ക്കാര്‍ ഹരിത കേരളം മിഷൻ്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്ന നെറ്റ് സീറോ കാര്‍ബണ്‍ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ആദ്യമായി ഏറ്റെടുന്ന നഗരസഭയാണ് വടകര. ക്യാമ്പയിന്‍ മാതൃകയായി ഏറ്റെടുത്ത് നടപ്പാക്കിയതിൻ്റെ ഭാഗമായാണ് നെറ്റ് സീറോ കാര്‍ബണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഹരിത കേരളം മിഷനിലൂടെ സര്‍ക്കാര്‍ രണ്ടു പദ്ധതികള്‍ക്കായി ഫണ്ട് അനുവദിച്ചത്. 45 ലക്ഷം രൂപയുടെ ബയോ മെഥനേഷന്‍ പ്ലാൻ്റും 35 ലക്ഷം രൂപയുടെ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷനുമാണ് പദ്ധതി വഴി യാഥാര്‍ഥ്യമാക്കുന്നത്.
