TRENDING:

കാഴ്ചപരിമിതർക്ക് വോട്ടിങ് പരിശീലനവുമായി കോഴിക്കോട് ജില്ലാ ഭരണകൂടം

Last Updated:

കുണ്ടായിത്തോട് കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡിൻ്റെ വൊക്കേഷണൽ ട്രെയിനിങ് സെൻ്ററിൽ നടന്ന പരിപാടി അസിസ്റ്റൻ്റ് കളക്ടർ ഡോ. എസ് മോഹന പ്രിയ ഉദ്ഘാടനം ചെയ്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട് ജില്ലാ ഭരണകൂടം, ജില്ലാ സാമൂഹിക നീതി ഓഫീസ്, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്, കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് എന്നിവ സംയുക്തമായി കാഴ്ചാ പരിമിതർക്ക് വോട്ടിങ് പരിശീലനവും വോട്ടിങ് മെഷീൻ പ്രദർശനവും നടത്തി. കുണ്ടായിത്തോട് കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡിൻ്റെ വൊക്കേഷണൽ ട്രെയിനിങ് സെൻ്ററിൽ നടന്ന പരിപാടി അസിസ്റ്റൻ്റ് കളക്ടർ ഡോ. എസ് മോഹന പ്രിയ ഉദ്ഘാടനം ചെയ്തു. കേരള ബ്ലൈൻഡ് ഫെഡറേഷൻ (KBF) കാഴ്ചാ പരിമിതർക്ക് വോട്ടിങ് പരിശീലനം വേണം എന്ന ലക്ഷ്യത്തോടെയാണ് കോഴിക്കോട് ജില്ലാ സമൂഹിക നീതി വകുപ്പിനെ സമീപിച്ചത്. വോട്ടിംഗ് പരിശീലനം നൽകിയതോടെ കാഴ്ച്ച പരിമിതർക്ക് ഇനി ജനാധിപത്യ സംവിധാന പൊതു തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ കഴിയും. ഇതൊരു ചരിത്ര മുന്നേറ്റമാണ്.
വോട്ടിംഗ് പരിശീലനം 2025
വോട്ടിംഗ് പരിശീലനം 2025
advertisement

കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് ജില്ലാ പ്രസിഡൻ്റ് എസ് നൗഷാദ് അധ്യക്ഷനായി. ജില്ലാ സാമൂഹിക നീതി ഓഫീസർ അഞ്ജു മോഹൻ മുഖ്യാതിഥിയായി. ജില്ലാ സാമൂഹിക നീതി സീനിയർ സൂപ്രൻ്റ് ബി രാജീവ്, കേരള സാമൂഹിക സുരക്ഷാ മിഷൻ എസ്.ഐ.ഡി. ജില്ലാ കോഓഡിനേറ്റർ രാജീവ് മരുതിയോട്ട്, ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് ജില്ലാ വൈസ് പ്രസിഡൻ്റുമാരായ കെ മധു, സോണി, ഓഫീസ് ഇൻ ചാർജ് ഷീജ, സെക്രട്ടറി ടി പി നിഷാദ്, പ്രേമൻ പറന്നാട്ടിൽ എന്നിവർ സംസാരിച്ചു. പരിശീലനത്തിന് വിഷ്ണു, ശ്രീരാഗ് എന്നിവർ നേതൃത്വം നൽകി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
കാഴ്ചപരിമിതർക്ക് വോട്ടിങ് പരിശീലനവുമായി കോഴിക്കോട് ജില്ലാ ഭരണകൂടം
Open in App
Home
Video
Impact Shorts
Web Stories