സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും അതിവേഗം കളിസ്ഥലങ്ങൾ നിർമിക്കും. 'പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതിയിലെ കണക്ക് പ്രകാരം 450ലധികം പഞ്ചായത്തുകൾക്ക് സ്വന്തമായി കളിസ്ഥലമില്ലായിരുന്നു. എന്നാൽ, കായിക വകുപ്പിൻ്റെ ഇടപെടലിൽ അതിവേഗം 160 കളിസ്ഥലങ്ങൾ നിർമ്മിക്കാൻ സാധിച്ചു. നിലവിലെ സർക്കാരിൻ്റെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ബാക്കിയുള്ള പഞ്ചായത്തുകളിലും കളിസ്ഥലം നിർമ്മിച്ചു നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
'പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ മാവത്തും പടിയിലുള്ള വി എസ് അച്യുതാനന്ദൻ മിനിസ്റ്റേഡിയം നവീകരിച്ചത്. കായിക വകുപ്പ് അനുവദിച്ച 50 ലക്ഷം രൂപയും എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽനിന്നുള്ള 50 ലക്ഷം രൂപയുമുൾപ്പെടെ ഒരു കോടി രൂപ ചെലവിലാണ് നവീകരണ പ്രവർത്തനങ്ങൾ നടന്നത്. ഗാലറി പുനരുദ്ധാരണം, ശുചിമുറികൾ, ഗേറ്റ്, വിവിധ ഗെയിംസിനുള്ള ഉപകരണങ്ങൾ, ഫെൻസിങ് സൗകര്യം തുടങ്ങിയവ ഉൾപ്പെടുത്തിയാണ് നവീകരണം.
advertisement