'എല്ലാ തെരഞ്ഞെടുപ്പിനും വോട്ട് ചെയ്തിട്ടുള്ള വ്യക്തിയാണ് ഞാൻ. എന്റെ കുടുംബവും എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് രേഖപ്പെടുത്താറുണ്ട്. എനിക്ക് 18 വയസ്സായപ്പോൾ അച്ഛൻ എന്നോട് പറഞ്ഞിട്ടുള്ള കാര്യമാണ് ഒരു വോട്ടും നഷ്ടപ്പെടുത്തരുത്. വോട്ട് അടയാളപ്പെടുത്താനുള്ള അവകാശമാണെന്നും ഒരിക്കലും വോട്ട് ചെയ്യാതിരിക്കരുതെന്നുമാണ്. ഒരു ജനാധിപത്യ രാജ്യത്ത് ജീവിക്കുന്ന എനിക്ക് വോട്ട് ചെയ്യാനുള്ള അവകാശമാണ് നിഷേധിച്ചുവെന്നതാണ് എന്റെ വിഷമം.'- വി എം വിനു മാധ്യമങ്ങളോട് പറഞ്ഞു.
'ഇതിൽ, ആർക്കാണ് അധികാരമുള്ളത്. ഇതൊരു ജനാധിപത്യ രാജ്യാണോ എന്ന കാര്യമാണ് എനിക്ക് ചോദിക്കാനുള്ളത്. ഇതൊരു വെല്ലുവിളിയായിട്ടാണ് ഞാൻ കണകാക്കുന്നത്. എല്ലാ തെരഞ്ഞെടുപ്പിന്റെ കാലത്തും എനിക്ക് വോട്ടുണ്ടോ എന്ന് തിരക്കേണ്ട ആവശ്യം എനിക്കില്ല. കാരണം, ഞാൻ എല്ലാ തെരഞ്ഞെടുപ്പിലും വോട്ടിടുന്ന ആളായിരുന്നു. കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി ഞാൻ മത്സരിക്കുന്നുവെന്ന് അറിഞ്ഞതു മുതൽ എനിക്ക് പല ഭാഗത്തു നിന്നും ഫോൺ കോളുകൾ വന്നിരുന്നു. തെരഞ്ഞെടുപ്പിൽ ജയക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. നന്നായിട്ടാണ് ഞാനിവിടെ പ്രചരണം നടന്നിരുന്നത്. 45 കൊല്ലമായി ഈ നഗരത്തിൽ നടക്കുന്ന അനിശ്ചിതത്വം കണ്ടു കൊണ്ടാണ് തെരഞ്ഞെടുപ്പിൽ നിൽക്കുന്നതെന്നും' അദ്ദേഹം പറഞ്ഞു .
advertisement
വോട്ടവകാശം നിഷേധിച്ചതിൽ കളർക്ടർക്ക് നിവേദനം നൽകും. ഹൈക്കോടതിയെയും സമീപിക്കും. നിയമപരമായി മുന്നോട്ട് പോകുമെന്ന് വി എം വിനു കൂട്ടിച്ചേർത്തു.
