TRENDING:

വയനാട് സീറ്റിനായി മുതിര്‍ന്ന നേതാക്കളും; സ്ഥാനാര്‍ഥി പട്ടിക വേണ്ടെന്ന് ഡി.സി.സിയോട് കെ.പി.സി.സി

Last Updated:

മുന്‍കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍ ഉള്‍പ്പെടെയുള്ളവാരാണ് വയനാട് സീറ്റിനായി രംഗത്തെത്തിയിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട് ഡി.സി.സി സ്ഥാനാര്‍ഥി പട്ടിക നല്‍കേണ്ടതില്ലെന്ന് കെ.പി.സി.സി. ജില്ലയ്ക്ക് പുറത്തുള്ള സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ സീറ്റില്‍ അവകാശവാദമുന്നയിച്ച സാഹചര്യത്തിലാണ് കെ.പി.സി.സിയുടെ നിർദ്ദേശം. ഇതിനിടെ പത്തനംതിട്ടയില്‍ സിറ്റിംഗ് എം.പിയായ ആന്റോ ആന്റണിയെ ഒഴിവാക്കിയുള്ള പട്ടിക കൈമാറാന്‍ ഡി.സി.സി തീരുമാനിച്ചത് വിവാദമായിരുന്നു.
advertisement

മുന്‍കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍ ഉള്‍പ്പെടെയുള്ളവാരാണ് വയനാട് സീറ്റിനായി രംഗത്തെത്തിയിരിക്കുന്നത്. കോഴിക്കോട് ഡി.സി.സി അധ്യക്ഷന്‍ ടി.സിദ്ധിഖിന്റെ പേരും സജീവമായി പരിഗണിക്കുന്നുണ്ട് യു.ഡി.എഫിന് ജയസാധ്യതയുള്ള മണ്ഡലമായതിനാല്‍ സീറ്റിനായി രഹസ്യ ചരടുവലി നടത്തുന്നവരും കുറവല്ല. ആരെ പരിഗണിച്ചാലും മണ്ഡലത്തിന് പുറത്തു നിന്നുള്ളവരാകുമെന്നതിനാലാണ് തല്‍ക്കാലം പട്ടിക നല്‍കേണ്ടെന്ന് വയനാട് ഡി.സി.സിയോട് കെ.പി.സി.സി നിര്‍ദേശിച്ചത്.

ഇതിനിടെ പത്തനംതിട്ടയില്‍ ആന്റോ ആന്റണിയെ ഒഴിവാക്കിയുള്ള പട്ടിക നല്‍കാന്‍ ഡി.സി.സി ശ്രമം നടത്തിയിരുന്നു. എന്നാല്‍ കെ.പി.സി.സി രംഗത്തെത്തിയതോടെ പട്ടിക കൈമാറാതെ ഡി.സി.സി പിന്‍വാങ്ങി. ഡിസിസി പ്രഡിസിഡന്റ് ബാബു ജോര്‍ജ്, മോഹന്‍ രാജ്, ശിവദാസന്‍ നായര്‍ എന്നിവരുടെ പേരുകളാണ് ഡി.സി.സിയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

advertisement

Also Read ആന്റോ ആന്റണിയെ ഒഴിവാക്കി പത്തനംതിട്ട ഡി.സി.സിയുടെ സ്ഥാനാര്‍ഥി പട്ടിക

സിറ്റിംഗ് സീറ്റുകളിൽ നിലവിലെ എം.പിമാരെ മത്സരംഗത്തിറക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. അതേസമയം എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിതനായ സാഹചര്യത്തില്‍ ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍ സ്ഥാനാര്‍ഥിയാകുമോയെന്ന് വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ കെ.പി.സി.സിയുടേതിനേക്കാള്‍ വേണുഗോപാലിന്റെ തീരുമാനത്തിനാകും മുന്‍ഗണന. വടകരയില്‍ മത്സരിക്കാനില്ലെന്ന് കെ.പി.സി.സി അധ്യക്ഷനും സിറ്റിംഗ് എം.പിയുമായ മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീറ്റ് വച്ചുമാറലിനെ തുടര്‍ന്ന് നഷ്ടമായ തൃശൂര്‍, ചാലക്കുടി മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ഒന്നിലധികം നേതാക്കള്‍ രംഗത്തിറങ്ങിയതും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസിനു തലവേദനായകും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വയനാട് സീറ്റിനായി മുതിര്‍ന്ന നേതാക്കളും; സ്ഥാനാര്‍ഥി പട്ടിക വേണ്ടെന്ന് ഡി.സി.സിയോട് കെ.പി.സി.സി