ആന്റോ ആന്റണിയെ ഒഴിവാക്കി പത്തനംതിട്ട ഡി.സി.സിയുടെ സ്ഥാനാര്‍ഥി പട്ടിക

Last Updated:

കെ ശിവദാസന്‍ നായര്‍, ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, മോഹന്‍രാജ് എന്നിവരെ ഉള്‍പ്പെടുത്തിയുള്ള പട്ടികയാണ് ഡി.സി.സി തയാറാക്കിയിരിക്കുന്നത്

പത്തനംതിട്ട: സിറ്റിംഗ് എം.പി ആന്റോ ആന്റണിയെ ഒഴിവാക്കി പത്തനംതിട്ട ഡി.സി.സിയുടെ സ്ഥാനാര്‍ഥി പട്ടിക. കെ ശിവദാസന്‍ നായര്‍, ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, മോഹന്‍രാജ് എന്നിവരെ ഉള്‍പ്പെടുത്തിയുള്ള പട്ടികയാണ് ഡി.സി.സി തയാറാക്കിയിരിക്കുന്നത്. പട്ടിക കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് കൈമാറി.
സ്ഥാനാര്‍ഥിത്വത്തിനെതിരെ ശക്തമായി എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് സിറ്റിംഗ് എം.പിയെ ഒഴിവാക്കിയതെന്നാണ് ഡി.സി.സിയുടെ വിശദീകരണം. ഇതിനിടെ ആന്റോയെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധവുമായി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
സിറ്റിംഗ് എ.പിയെ വെട്ടി നിരത്തിയ ഡി.സി.സിയുടെ നടപടിക്കെതിരെ ഐ ഗ്രൂപ്പ് നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നും യുവാക്കാളെ പൂര്‍ണമായും ഒഴിവാക്കിയതിനെതിരെ എ ഗ്രൂപ്പും രംഗത്തെത്തിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആന്റോ ആന്റണിയെ ഒഴിവാക്കി പത്തനംതിട്ട ഡി.സി.സിയുടെ സ്ഥാനാര്‍ഥി പട്ടിക
Next Article
advertisement
'എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ഒരു നിമിഷം പോലും ചിന്തിച്ചില്ലല്ലോ'; മോഹൻലാലിനെ വിമർശിച്ച് ഭാ​ഗ്യലക്ഷ്മി
'എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ഒരു നിമിഷം പോലും ചിന്തിച്ചില്ലല്ലോ'; മോഹൻലാലിനെ വിമർശിച്ച് ഭാ​ഗ്യലക്ഷ്മി
  • മോഹൻലാൽ ദിലീപ് ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തതിനെതിരെ ഭാഗ്യലക്ഷ്മി രൂക്ഷ വിമർശനം ഉന്നയിച്ചു

  • കോടതി മുറിയിൽ നടി അനുഭവിച്ച അപമാനം കാറിനുള്ളിൽ സംഭവിച്ചതിനേക്കാൾ വലുതാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു

  • നടിയെ തളർത്താൻ പിആർ വർക്ക് ചെയ്യുന്നവരും ക്വട്ടേഷൻ കൊടുത്തവരും ശ്രമിച്ചെങ്കിലും അവൾ തളർന്നില്ല

View All
advertisement