കഴിഞ്ഞ ദിവസം മന്ത്രി ജി. സുധാകരൻ നേരിട്ടെത്തി കെ.ആർ. ഗൗരിയമ്മയെ വനിതാ മതിലിന്റെ ഭാഗമാകാൻ ക്ഷണിച്ചിരുന്നു. ആലപ്പുഴ നഗരത്തിൽ വനിതാ മതിലിന്റെ ഭാഗമാകാമെന്ന് അവർ സമ്മതിക്കുകയും ചെയ്തു. വനിതാ മതിലില്‍ ആലപ്പുഴ വൈഎംസിഎ ഭാഗത്ത് സ്വന്തം പാര്‍ട്ടിയിലെ വനിതകള്‍ അണിനിരത്തുമെന്നും ഗൗരിയമ്മ മന്ത്രി സുധാകരനെ അറിയിച്ചിരുന്നു.
'വനിതാ മതിലിൽ മുസ്ലീം സ്ത്രീകൾ പങ്കെടുക്കരുതെന്ന് പറയാൻ എന്ത് അർഹത'; സമസ്തക്കെതിരെ ജലീല്‍
advertisement
കമ്മ്യുണിസ്റ്കാർ നിരന്തരമായി വേട്ടയാടപ്പെട്ട കൽക്കട്ട തീസിസ് കാലത്താണ് ഗൗരിയമ്മ പാർട്ടിയിൽ ചേർന്നത്. അറസ്റ്റും ജയിൽ വാസവും മർദ്ദനവും വേണ്ടുവോളം അനുഭവിച്ചു. 1948 മുതൽ 2011 വരെ എല്ലാ തെരഞ്ഞെടുപ്പിലും മത്സരിച്ചു. പലവട്ടം എം.എൽ.എ. ആയി 5 തവണ മന്ത്രിയുമായി. പ്രഗത്ഭയായ സാമാജികയും അതിപ്രഗത്ഭയായ ഭരണാധികാരിയുമായിരുന്നു. കേരളത്തിന്റെ തലവര മാറ്റിയ 1959 ലെ കാർഷിക ബന്ധ ബില്ലിന്റെയും 1969 ലെ ഭൂപരിഷ്‌ക്കരണ (ഭേദഗതി) നിയമത്തിന്റെയും ശില്പിയാണ് ഗൗരിയമ്മ. കേരം തിങ്ങും കേരളനാട്ടിൽ കെ.ആർ.ഗൗരി ഭരിക്കട്ടെ എന്ന മുദ്രാവാക്യവുമായാണ് ഇടതുമുന്നണി 1987ൽ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം ഇ.കെ. നായനാർ മുഖ്യമന്ത്രിയായി.
