advertisement

LIVE- വനിതാ മതിൽ; പെൺ മതിൽ വൻമതിലായി

Last Updated:
തിരുവനന്തപുരം: ചരിത്രത്തിൽ ഇടംപിടിച്ച് വനിതാ മതിൽ.  നവോത്ഥാന സന്ദേശം ഉയര്‍ത്തി സംഘടിപ്പിച്ച മതിലിൽ  വൻ ജനപങ്കാളിത്തം.  കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 620 കിലോമീറ്റര്‍ ദൂരത്തിലാണ് മതിൽ തീർത്തത്.  അരക്കോടിയോളം പേർ വനിതാ മതിലിൽ അണിനിരന്നതായാണ് സംഘടാകർ പറയുന്നത്.
സ്ത്രീശാക്തീകരണത്തിന്റെ വന്‍ മതിലായി വനിതാ മതില്‍ മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു.
ആരോഗ്യ മന്ത്രി കെ കെ ശൈലജ കാസര്‍കോട് മതിലിന്റെ ആദ്യ കണ്ണിയാകും. സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് തിരുവനന്തപുരത്ത് അവസാന കണ്ണിയാകും. 30 ലക്ഷത്തോളം സ്ത്രീകള്‍ അണിനിരക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ദേശീയ പാതയുടെ പടിഞ്ഞാറ് വശത്താണ് മതിലിനായി സ്ത്രീകള്‍ അണി നിരക്കുക. ശബരിമല യുവതി പ്രവേശനവിധിയെ തുടര്‍ന്ന് സര്‍ക്കാര്‍ നടത്തിയ ഹിന്ദു സമുദായ സംഘടനകളുടെ യോഗത്തിലാണ് വനിതാ മതില്‍ പ്രഖ്യാപനം വന്നത്. സര്‍ക്കാരിന്റെയും ഇടതു മുന്നണിയുടെയും നേതൃത്വത്തില്‍ നടക്കുന്ന വനിതാ മതിലില്‍ എസ് എന്‍ ഡി പിയും കെ പി എം എസും അടക്കമുളള സമുദായ സംഘടനകളും മുഖ്യസംഘാടകരായുണ്ട്.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
LIVE- വനിതാ മതിൽ; പെൺ മതിൽ വൻമതിലായി
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement