ചെറുകിട ഇടപാടുകാർക്ക് വെല്ലുവിളി
500 രൂപക്ക് മുകളിലുള്ള എല്ലാ ഇടപാടുകളും ഓൺലൈനാക്കുന്ന തീരുമാനം നടപ്പിലാക്കിയാൽ ചെറുകിട ഉപഭോക്താക്കളെ വലക്കും. ഇൻ്റർ നെറ്റോ ,സ്മാർട്ട് ഫോണുകളോ ഇല്ലാത്ത സാധാരണക്കാരെയാണ് ഇത് ബാധിക്കുക. ബില്ല് അടക്കാൻ മറ്റ് ഏജൻസികളുടെ സഹായം തേടേണ്ടി വന്നാൽ ഇതിന് അധിക സർവ്വീസ് ചാർജ് വേണ്ടി വരും. നിലവിൽ 2000 രൂപക്ക് മുകളിലുള്ള എല്ലാ ഇടപാടുകളും ഓൺലൈനായിട്ടാണ് അനുവദിക്കുന്നത്. എന്നാൽ പുതിയ തീരുമാനം ചെറുകിട ഗാർഹിക ഉപഭോക്താക്കളെ ഗുരുതരമായി ബാധിക്കുന്നതാണ്.
advertisement
Also Read- ദമ്പതികളായ ശ്രീറാം വെങ്കട്ടരാമനും രേണു രാജിനും ആലപ്പുഴയിലും എറണാകുളത്തും കളക്ടർമാരായി നിയമനം
ജീവനക്കാരുടെ എണ്ണം കുറക്കാനുള്ള നീക്കത്തിൻ്റെ ഭാഗമാണ് പുതിയ നീക്കമെന്നും ആരോപണമുണ്ട്. റെഗുലേറ്ററി കമ്മീഷൻ അനുവദിച്ചതിലും കൂടുതൽ ജീവനക്കാർ നിലവിൽ കെ എസ് ഇ ബിയിലുണ്ട്. ഓൺലൈൻ ഇടപാടുകൾ വർധിക്കുന്നത് കൗണ്ടറുകളിൽ ജോലി ചെയ്യുന്ന ബിൽ കളക്ഷൻ ജീവനക്കാരുടെ എണ്ണം കുറക്കുന്നതിന് ഇടയാക്കും. പുതിയ തീരുമാനം ഭാവിയിൽ ജീവനക്കാർക്ക് തന്നെ വെല്ലുവിളിയാകുന്നെ ആശങ്ക നിലവിലുണ്ട്.