TRENDING:

യാത്രക്കാരുടെ ജീവന് പുല്ലുവില; കെഎസ്ആർടിസി ബസ് ഓടിയത് രണ്ട് ടയറുകളില്ലാതെ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: യാത്രക്കാരുടെ ജീവന് പുല്ലുവില കൽപിച്ച് കെ എസ് ആർ ടി സി. ചേർത്തലയിൽ നിന്ന് കൊച്ചിയിലേക്ക് സർവീസ് നടത്തുന്ന കെ എസ് ആർ ടി സി ബസ് ഇന്ന് ഓടിയത് പിന്നിൽ രണ്ടു ടയറുകളില്ലാതെ. പിന്നിലെ മറ്റു രണ്ടു ടയറുകളാണെങ്കിൽ നട്ടും ബോൾട്ടും ഇളകിയ നിലയിലുമായിരുന്നു.
advertisement

നെട്ടൂർ ജംഗ്ഷനിൽ എത്തിയപ്പോഴാണ് സംഭവം നാട്ടുകാരുടെയും തുടർന്ന് യാത്രക്കാരുടെയും ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ബസ് യാത്ര അവസാനിപ്പിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് ബസ് പനങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ ഏഴരയ്ക്ക് ചേർത്തലയിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട ബസിലാണ് സംഭവം.

ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോർഡിന് വേണ്ട; സുപ്രീംകോടതി നോട്ടീസ് അയച്ചു

advertisement

അതേസമയം, ബസ് എടുത്തപ്പോൾ മാറി പോയതാണെന്ന് ഡ്രൈവർ ബിജു പൊലീസിന് മൊഴി നൽകി. ഡ്രൈവർ ബിജുവിനെതിരെ പൊലീസ് കേസെടുത്തു. ഒരു ബസ് ടയർ മാറ്റുന്നതിന് ഗാരേജിൽ നൽകിയിരുന്നു. എന്നാൽ, ഇന്ന് ബസ് എടുത്തപ്പോൾ മാറിപോയി എന്നാണ് ഡ്രൈവർ ബിജു പൊലീസിന് മൊഴി നൽകിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
യാത്രക്കാരുടെ ജീവന് പുല്ലുവില; കെഎസ്ആർടിസി ബസ് ഓടിയത് രണ്ട് ടയറുകളില്ലാതെ