ന്യൂഡൽഹി: കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോർഡിൽ നിന്ന് മാറ്റണമെന്ന ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാരിനും കൊച്ചി, തിരുവിതാംകൂർ ദേവസ്വം ബോർഡിനുമാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോർഡിൽ നിന്ന് മാറ്റണമെന്ന സുബ്രഹ്മണ്യൻ സ്വാമിയുടെ ഹർജിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ശബരിമല: സമരവിരുദ്ധ നിലപാട് മാറ്റിയിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശൻ
എൻ എസ് എസ്, എസ് എൻ ഡി പി, കെ പി എം എസ് എന്നീ സംഘടനകൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ടി ജി മോഹൻദാസ്, സുബ്രഹ്മണ്യൻ സ്വാമി എന്നിവർ നൽകിയ ഹർജിയിലാണ് നോട്ടീസ്.
ജസ്റ്റിസുമാരായ യു യു ലളിത്, കെ എം ജോസഫ് എന്നിവരാണ് ബെഞ്ചിലെ അംഗങ്ങൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Sabarimala, Sabarimala sc verdict, Sabarimala Verdict, Supreme court