TRENDING:

കുഞ്ഞുമോൾ തൊട്ടത് ഹൃദയത്തിൽ; കണ്ടക്ടർ അനീഷിൻ്റെ സംശയം പൊളിച്ചത് മൂന്നരവയസുകാരിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം

Last Updated:

ഒരുപക്ഷേ, കണ്ടക്ടര്‍ അനീഷ് അന്നത്തെ യാത്രക്കിടെ ഈ കുട്ടിയെ കണ്ടില്ലെങ്കില്‍, ആ കുട്ടിയുടെ സ്നേഹ സ്പര്‍ശനം അനീഷിന് മേല്‍ പതിച്ചില്ലായിരുന്നെങ്കിൽ, ഇന്ന് ആ മൂന്നരവയസുകാരിയെ വീട്ടുകാർക്ക് നഷ്ടമായേനെ, കുഞ്ഞിന് തന്റെ ഉറ്റവരെയും.

advertisement
കെഎസ്ആര്‍ടിസി ബസിലേക്ക് നാടോടി സ്ത്രീക്കൊപ്പം കയറിയ മൂന്നരവയസുകാരി കണ്ടക്ടര്‍ അനീഷിന്റെ കൈകളില്‍ തൊട്ടു. കണ്ടക്ടറുടെ സീറ്റിനരികില്‍നിന്ന് ആ മൂന്നരവയസ്സുകാരി പിന്നെ മാറാതെ നിന്നു. കുഞ്ഞിന്റെ മുഖവും കണ്ണുകളും എന്തോ പറയാൻ ശ്രമിക്കുകയാണെന്ന് അനീഷിന് തോന്നി. കുളനട എഴീക്കാട് സ്വദേശിയായ കണ്ടക്ടർക്ക് തോന്നിയ സംശയം രക്ഷിച്ചത് നാടോടി സ്ത്രീ കൊല്ലത്തുനിന്ന് തട്ടിക്കൊണ്ടുപോയ മൂന്നരവയസ്സുകാരിയെ. ഇന്ന് നാടെങ്ങും അനീഷിന്റെ പ്രവൃത്തിയെ പ്രകീർത്തിക്കുകയാണ്. വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ആദരം ഏറ്റുവാങ്ങുന്ന തിരക്കിലാണ് ഇന്ന് അനീഷ്.
News18
News18
advertisement

സംഭവം ഇങ്ങനെ

ഏപ്രിൽ 22. തിരുവനന്തപുരത്തുനിന്ന് തൃശൂരേക്ക് പോയ ചെങ്ങന്നൂര്‍ ഡിപ്പോയിലെ സൂപ്പര്‍ ഫാസ്റ്റിലാണ് അടൂരില്‍നിന്ന് സ്ത്രീ കുട്ടിയേയുംകൊണ്ട് കയറിയത്. ബസില്‍ കയറിയപ്പോള്‍ത്തന്നെ അനീഷിന്റെ കൈയില്‍ കടന്നുപിടിക്കുകയും കണ്ടക്ടറുടെ സീറ്റിനരികില്‍ കുട്ടി ഇടംപിടിക്കുകയും ചെയ്തിരുന്നു. കുട്ടി മലയാളവും സ്ത്രീ തമിഴും സംസാരിക്കുന്നത് കേട്ടപ്പോള്‍ത്തന്നെ സംശയം തോന്നി. ടിക്കറ്റ് ചോദിച്ചപ്പോൾ. 50 രൂപ നൽകി തൃശൂരിലേക്ക് ടിക്കറ്റ് എടുക്കാൻ ശ്രമിച്ചു. ഇതോടചെ സംശയം ബലപ്പെട്ടു.

തന്റെ മകളുടെ പ്രായം മാത്രമുള്ള ആ കുഞ്ഞിനോട് പേരെന്താണെന്നും എവിടെയാണ് വീടെന്നും ഒക്കെ ചോദിച്ചു. കുഞ്ഞു തന്റെ പേര് പറഞ്ഞു. എത്രല്ലാ പഠിക്കുന്ന എന്ന് ചോദിച്ചപ്പോൾ അങ്കണവാടിയിലാണെന്ന് പറഞ്ഞു. അതും ‌മലയാളത്തിൽ. നാടോടി സ്ത്രീ തമിഴിലും കുഞ്ഞ് മലയാളത്തിലും സംസാരിച്ചപ്പോഴേ എന്തോ പ്രശ്നമുണ്ടെന്ന് അനീഷ് ഉറപ്പിച്ചു. മോളുടെ അമ്മ എവിടെയാണ് എന്ന് അനീഷ് ചോദിച്ചു. അപ്പൊ ആ സ്ത്രീ പറഞ്ഞു ഞാനാ ഞാനാ അമ്മ എന്ന്. മൊത്തത്തിൽ വശപ്പിശക് തോന്നിയ അനീഷ് ഉടൻ തന്നെ ഡ്രൈവർ സാഗറിനോട് ബസ് നേരെ പന്തളം പൊലീസ് സ്റ്റേഷനിലേക്ക് വിടാൻ പറഞ്ഞു.

advertisement

സ്റ്റേഷനിലെത്തി പൊലീസ് ഉദ്യോഗസ്ഥർ സ്ത്രീയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുവന്നതാണെന്ന് സ്ത്രീ സമ്മതിച്ചത്. കോയമ്പത്തൂര്‍ സ്വദേശിയെന്ന് സംശയിക്കുന്ന ദേവിയെ(35) പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രാഥമികാന്വേഷണത്തില്‍ കുട്ടി ഇവരുടേതല്ലെന്നു പൊലീസിന് ബോധ്യപ്പെട്ടിരുന്നു.

കൊല്ലം കുന്നിക്കോട് സ്വദേശിനിയുടേതാണ് കുട്ടിയെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. മാനസിക പ്രശ്നങ്ങളുള്ള അമ്മ കുഞ്ഞിനേയും കൂട്ടി കൊല്ലം ബീച്ച് കാണാനെത്തിയതാണ്. ഇവിടെനിന്ന് നാടോടി സ്ത്രീ കുഞ്ഞിനെ തട്ടിയെടുക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. രാത്രി ബന്ധുക്കളെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഒരുപക്ഷേ, കണ്ടക്ടര്‍ അനീഷ് അന്നത്തെ യാത്രക്കിടെ ഈ കുട്ടിയെ കണ്ടില്ലെങ്കില്‍, ആ കുട്ടിയുടെ സ്നേഹ സ്പര്‍ശനം അനീഷിന് മേല്‍ പതിച്ചില്ലായിരുന്നെങ്കിൽ, ഇന്ന് ആ മൂന്നരവയസുകാരിയെ വീട്ടുകാർക്ക് നഷ്ടമായേനെ, കുഞ്ഞിന് തന്റെ ഉറ്റവരെയും.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കുഞ്ഞുമോൾ തൊട്ടത് ഹൃദയത്തിൽ; കണ്ടക്ടർ അനീഷിൻ്റെ സംശയം പൊളിച്ചത് മൂന്നരവയസുകാരിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം
Open in App
Home
Video
Impact Shorts
Web Stories