കൊല്ലം എസ്. എൻ കോളേജിലെ ഗവേഷക വിദ്യാർഥിനിയാണ് ടി. ജി ലസിത. കഴിഞ്ഞ ദിവസം രാവിലെയാണ് എറണാകുളം വൈറ്റിലയിൽനിന്ന് കൊല്ലത്ത് കോളേജിലേക്ക് വരാൻ ലസിത കെ എസ് ആർ ടി സി ബസിൽ കയറിയത്. ടിക്കറ്റ് എടുക്കാനായി 500 രൂപയാണ് ലസിത കണ്ടക്ടർക്ക് നൽകിയത്. 183 രൂപയുടെ ടിക്കറ്റിനൊപ്പം 17 രൂപ ചില്ലറയായി കണ്ടക്ടർ ലസിതയ്ക്ക് നൽകി. ബാക്കിയുള്ള 300 രൂപ പിന്നീട് നൽകാമെന്ന് പറഞ്ഞ് ടിക്കറ്റിൽ എഴുതി നൽകി. യാത്രയ്ക്കിടെ ഉറങ്ങിപ്പോയ ലസിത, പിന്നീട് ഉണർന്നത് കൊല്ലം കോളേജ് ജങ്ഷനിലെ സ്റ്റോപ്പ് എത്താറായപ്പോഴാണ്. ഇറങ്ങാനുള്ള തിടുക്കത്തിൽ ബാക്കി പണം വാങ്ങാൻ മറന്നുപോയി. കോളേജിൽ എത്തിയപ്പോഴാണ് ടിക്കറ്റിന്‍റെ ബാക്കി പണം വാങ്ങിയില്ലെന്ന കാര്യം ഓർത്തത്.
advertisement
ആനവണ്ടിപ്രേമിയായ സുഹൃത്തിനെ വിളിച്ച് ലസിത വിവരം പറഞ്ഞു. ടിക്കറ്റിന്‍റെ ഫോട്ടോയും അയച്ചുനൽകി. ലസിതയുടെ സുഹൃത്ത് ടിക്കറ്റിന്‍റെ ഫോട്ടോ സഹിതം, കെ എസ് ആർ ടി സി പ്രേമികളുടെ വാട്സാപ്പ് കൂട്ടായ്മയിലേക്ക് അയച്ചുനൽകി. അവിടെയുണ്ടായിരുന്ന കെ എസ് ആർ ടി സി ജീവനക്കാരൻ വൈകാതെ തന്നെ ലസിത യാത്ര ചെയ്ത ബസിൽ അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടറെ വിളിച്ച് വിവരം പറഞ്ഞു. ഒപ്പം ലസിതയുടെ സുഹൃത്തിന്‍റെ ബാങ്ക് അക്കൌണ്ട് വിവരങ്ങളും നൽകി. തൊട്ടടുത്ത് മിനിട്ടിൽ തന്നെ ലസിതയ്ക്ക് ബാക്കിയായി ലഭിക്കേണ്ട 300 രൂപ സുഹൃത്തിന്‍റെ അക്കൌണ്ടിലെത്തി. ഈ പണം ഉടൻ തന്നെ ഗൂഗിൾ പേ വഴി ലസിതയ്ക്ക് കൈമാറുകയും ചെയ്തു.
ഇതാദ്യമായല്ല, ലസിതയ്ക്ക് കെ എസ് ആർ ടി സി ജീവനക്കാരിൽനിന്ന് നല്ല അനുഭവമുണ്ടാകുന്നത്. നേരത്തെ വൈറ്റിലയിൽനിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുന്നതിനിടെ ബസിൽവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ലസിതയ്ക്ക് കെ എസ് ആർ ടി സി ജീവനക്കാർ വെള്ളവും ഭക്ഷണവും പ്രഥമശുശ്രൂഷയും ലഭ്യമാക്കിയിട്ടുണ്ട്. ഏതായാലും ബാക്കി പണം കൃത്യമായി നൽകിയ കെ എസ് ആർ ടി സി ജീവനക്കാരനെ നേരിൽ കണ്ട് നന്ദി പറയാൻ ഒരുങ്ങുകയാണ് ലസിത ഇപ്പോൾ.
കൊച്ചി മെട്രോ എം.ജി റോഡ് സ്റ്റേഷനില്‍ ഇനി മഹാത്മാഗാന്ധി സ്മരണകളിരമ്പും
മഹാത്മാഗാന്ധിയുടെ നാമത്തിലുള്ള കൊച്ചി മെട്രോ(Kochi Metro) എം.ജി റോഡ് സ്റ്റേഷന്‍ ഗാന്ധിജിയുടെ(Gandhiji) ജീവിതത്തിന്റെയും ബന്ധപ്പെട്ട വിവിധ സംഭവങ്ങളുടെയും മിഴിവുറ്റ ദൃശ്യങ്ങള്‍ക്ക് വേദിയാകുന്നു. വിദ്യാര്‍ത്ഥിയായ കാലത്തെ ചിത്രം, ലണ്ടന്‍ ജീവിതം, പട്ടേലിനും ടാഗോറിനും മൗലാനയ്ക്കും നെഹ്‌റുവിനൊപ്പമുള്ള അപൂര്‍വ്വ ചിത്രങ്ങള്‍, മധുരയിലെ പ്രസംഗം, ഉപ്പുസത്യാഗ്രഹം, ലണ്ടനിലെ വട്ടമേശ സമ്മേളനം തുടങ്ങി ഗാന്ധിജിയുടെ ജീവിതത്തിലെയും സ്വാതന്ത്ര്യസമരകാലത്തെയും സുപ്രധാന സംഭവങ്ങളെല്ലാം മെട്രോ സ്റ്റേഷനില്‍ പുര്‍ജനിച്ചിരിക്കുന്നു. ഗാന്ധിജിയുടെ ഭിന്നഭാവങ്ങള്‍ നിഴലിക്കുന്ന, വിവിധ കാലഘട്ടങ്ങളെ പ്രതിഫലിപ്പിക്കുന്ന വര്‍ണശബളമായ ചുവര്‍ചിത്രം വരച്ചിരിക്കുന്നത് ധ്രുവ ആര്‍ട്സിലെ കലാകാരന്മാരാണ്.
സംഭവബഹുലമായ ഒരു കാലഘട്ടത്തെ തന്നെയാണ് ഇവിടെ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്.മഹാത്മാഗാന്ധിയുടെ സ്മരണാർത്ഥം ബാങ്കുകളും വിവിധ ഏജൻസികളും പ്രവർത്തിക്കുന്ന കൊച്ചി മെട്രോ എം.ജി റോഡ് സ്റ്റേഷനിലെ പ്രോപ്പർട്ടി ഡെവലപ്‌മെന്റ് ഏരിയയ്ക്ക് ബാപ്പുകോംപ്ലെക്‌സ് എന്ന് നാമകരണം ചെയ്തിട്ടുമുണ്ട്.
കൊച്ചി മെട്രോ എം.ജി റോഡ് സ്‌റ്റേഷനില്‍ ഗെയിമിംഗ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി.
കൊച്ചി മെട്രോ എം.ജി റോഡ് സ്‌റ്റേഷനില്‍ ഗെയിമിംഗ് സ്‌റ്റേഷന്‍ പ്രശസ്ത ബാലതാരം വൃദ്ധി വിശാല്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഗെയിം, ജോക്കര്‍ ഗെയിം, ടോയ് പിക്കിംഗ് ഗെയിം തുടങ്ങിയ സവിശേഷമായ ഇനങ്ങളാണ് ഗെയിമിംഗ് സ്റ്റേഷനില്‍ ഉള്ളത്. സ്റ്റേഷനിലെ കസ്റ്റമര്‍കെയറില്‍ പണം അടച്ച് ഗെയിമുകള്‍ കളിക്കാം. 50 രൂപയാണ് ടോയ് പിക്കിംഗ് ഗെയിം ചാര്‍ജ്. രണ്ട് കോയിന്‍ ലഭിക്കും. ഇതുപയോഗിച്ച് കളിച്ച് ഇഷ്ടമുള്ള ടോയ് സ്വന്തമാക്കാം.
Also Read-Lokayukta | ലോകായുക്ത ഭേദഗതി ഓർഡിനൻസ്; സർക്കാരിനോട് വിശദീകരണം തേടി ഗവർണര്‍
ജോക്കര്‍ഗെയിമിന് രണ്ട് ബോളുകള്‍ക്ക് 10 രൂപയാണ് നിരക്ക്. കളിക്കുമ്പോള്‍ 10 പോയിന്റുകള്‍ കിട്ടിയാല്‍ ഗിഫ്റ്റ് കിട്ടും. കാര്‍ റേസിന് 50 രൂപയാണ് നിരക്ക്. അഞ്ച് ലാപ് വരെ ഇതുപയോഗിച്ച് കളിക്കാം. ചടങ്ങില്‍ കെ.എം.ആര്‍.എല്‍ ജനറൽ മാനേജർ സി. നിരീഷ് | സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സുമി നടരാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഗെയിമിംഗ് സെന്റര്‍ കൂടി പ്രവര്‍ത്തനം തുടങ്ങിയതോടെ എം.ജി റോഡ് സ്റ്റേഷനില്‍ ആളുകള്‍ക്ക് സവിശേഷമായ യാത്ര അനുഭവമാണ് നല്‍കുന്നത്.