പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള ഒരു മിന്നൽ പണിമുടക്കും അഭിലഷണീയമായ പ്രവണതയല്ല. ഇത് അംഗീകരിക്കാൻ സാധിക്കില്ല. നിയമപരമായ മാർഗങ്ങളിലൂടെയുള്ള പരിഹാരം തേടുന്നതാണ് അഭികാമ്യം, കെഎസ്ആർടിസി എംഡി എം പി ദിനേശ് വ്യക്തമാക്കി.
ALSO READ:കൊറോണ വരുന്ന 10 സാധ്യതകൾ [PHOTO]കുവൈത്തിലേക്ക് പോകണമെങ്കില്‍ കൊറോണയില്ലെന്ന സര്‍ട്ടിഫിക്കറ്റ് വേണം: നിയന്ത്രണം മാർച്ച് 8 മുതൽ [NEWS]വിദേശത്ത് 17 ഇന്ത്യക്കാർക്ക് കൊറോണ; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 28 ആയി [VIDEO]
advertisement
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
തിരുവനന്തപുരം നഗരത്തിൽ ഇന്നു നടന്ന അനിഷ്ട സംഭവങ്ങളെ തുടർന്ന് തൊഴിലാളികൾ മിന്നൽ പണിമുടക്ക് നടത്തുകയുണ്ടായി.
പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള ഒരു മിന്നൽ പണിമുടക്കും അഭിലഷണീയമായ പ്രവണതയല്ല, ആയത് അംഗീകരിക്കുവാനും കഴിയില്ല.
നിയമപരമായ മാർഗ്ഗങ്ങളിലൂടെയുള്ള പരിഹാരമാർഗ്ഗങ്ങൾ തേടുന്നതാണ് അത്തരം സാഹചര്യങ്ങളിൽ അഭികാമ്യം.
ഇന്നത്തെ മിന്നൽ പണിമുടക്കിൽ പൊതുജനങ്ങൾക്കും യാത്രക്കാർക്കും ഉണ്ടായ ബുദ്ധിമുട്ടുകളിൽ നിർവ്യാജം ഖേദിക്കുന്നു.
എം.പി ദിനേശ്.,
ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ,
കെ.എസ്.ആർ.ടി.സി.