പ്രഥമദൃഷ്ട്യാ വിലനിര്‍ണയത്തില്‍ അപാകതയുണ്ടെന്നും കെഎസ്ആര്‍ടിസിക്ക് മാര്‍ക്കറ്റ് വിലയില്‍ ഡീസല്‍ നല്‍കണമെന്നുമാണ് ബുധനാഴ്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്. ഇത് സംബന്ധിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ കമ്പനികള്‍ ഡിവിഷന്‍ ബഞ്ച് മുന്‍പാകെ അപ്പീല്‍ നല്‍കിയിരുന്നത്.
വന്‍കിട ഉപഭോക്താവ് എന്ന നിലയില്‍ ഡീസല്‍ വില കുറച്ചു നല്‍കണമെന്നും കമ്പനികളുടെ തീരുമാനം ഏകപക്ഷീയവും വിവേചനപരവും ആണന്നുമായിരുന്നു കെഎസ്ആര്‍ടിസിയുടെ വാദം. ഇന്ധന വില കൂട്ടാതിരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് എണ്ണക്കമ്പനികള്‍ കോടതിയില്‍ വ്യക്തമാക്കി.
advertisement
Also Read-KSRTCക്ക് തിരിച്ചടി; ഡീസലിന് കൂടിയ വില നൽകണം; സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി
ആഗോള സാഹചര്യങ്ങളില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതാണ് വര്‍ധനക്ക് കാരണമെന്നും വില നിര്‍ണയിക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടന്നും നയപരമായ തീരുമാനങ്ങളില്‍ കോടതി ഇടപെടരുതെന്നുമായിരുന്നു കമ്പനികളുടെ വാദം.
Also Read-Love Jihad| ലൗ ജിഹാദ് വിവാദം: കേരള സർക്കാരിനോട് ദേശീയ ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടി
സംസ്ഥാനത്ത് കെഎസ്ആര്‍ടിസിക്ക് 4 ലക്ഷം ലിറ്റര്‍ ഡീസല്‍ ആണ് പ്രതിദിന ഉപയോഗം. ഇതിനാല്‍ ബള്‍ക്ക് കണ്‍സ്യൂമറായാണ് കെഎസ്ആര്‍ടിസിയെ പെട്രോളിയം കോര്‍പ്പറേഷനുകള്‍ പരിഗണിക്കുന്നത്. ഓയില്‍ കമ്പനികളില്‍നിന്ന് നേരിട്ട് ബള്‍ക്ക് പര്‍ച്ചേസ് വിഭാഗത്തിലാണ് ഇന്ധനം വാങ്ങിയിരുന്നത്.
നേരത്തേ വിപണി വിലയെക്കാള്‍ 1.90 രൂപ ലീറ്ററിനു കുറച്ചാണ് കെഎസ്ആര്‍ടിസിക്ക് ഡിസ്‌കൗണ്ട് നല്‍കിയിരുന്നത്. ബള്‍ക്ക് പര്‍ച്ചേസില്‍ മാറ്റം വന്നതോടെ 1 ലീറ്റര്‍ ഡീസലിന് വിപണി വിലയേക്കാള്‍ 27 രൂപ അധികം നല്‍കണം.
