അതേസമയം പണിമുടക്ക് ദിവസം കെഎസ്ആർടിസിക്ക് നാലു കോടിയോളം രൂപയുടെ വരുമാന നഷ്ടമുണ്ടായതായാണ് കണക്ക്. 3600 സർവീസുകളാണ് കോവിഡ് നിയന്ത്രണം നീക്കിയ ശേഷം കെഎസ്ആർടിസി നടത്തി വരുന്നത. എന്നാൽ പണിമുടക്ക് ദിവസം 829 സർവീസുകൾ മാത്രമാണ് നടത്തിയത്. 2.10 കോടി മാത്രമാണ് വരുമാനമായി ലഭിച്ചത്. കോവിഡിന് ശേഷം ആറുകോടിയോളം പ്രതിദിന വരുമാനം ലഭിക്കുന്ന സാഹചര്യത്തിലാണിത്. 4 കോടിയോളം രൂപയുടെ നശ്ടം ഉണ്ടായെന്നാണ് കെഎസ്ആര്‍ടിസി മാനേജ്മെന്‍റ് പറയുന്നത്.
ചെങ്ങന്നൂരില്‍ KSRTC സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്
advertisement
ചെങ്ങന്നൂര്‍ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസും(KSRTC Swift) കാറും കൂട്ടിയിടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ(Accident) ദൃശ്യങ്ങള്‍ പുറത്ത്. സ്വിഫ്റ്റ് ബസിന്‌ടെ മുന്‍ഭാഗത്ത് ഘടിപ്പിച്ചിരുന്ന സിസിടിവിയില്‍ നിന്നുമുള്ള ദൃശ്യമാണ്(Visuals) പുറത്തുവന്നത്. തിരുവനന്തപുരത്തുനിന്ന് സുല്‍ത്താന്‍ബത്തേരിക്കുപോയ സ്വിഫ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.
ഓടിക്കൊണ്ടിരുന്ന സ്വിഫ്റ്റ് ബസ്സിലേക്ക് കാര്‍ വന്നിടിച്ചായിരുന്നു അപകടം. എഴുപുന്ന സ്വദേശി ഷിനോയി (26), ചേര്‍ത്തല പള്ളിപ്പുറം സ്വദേശി വിഷ്ണു എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. ബസിന്റെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്. നാട്ടുകാരും പോലീസും ചേര്‍ന്ന് പരിക്കേറ്റവരെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി കെഎസ്ആര്‍ടിസി ആരംഭിച്ച സംരഭമാണ് കെ-സ്വിഫ്റ്റ്.
'മൈലേജ് ഇല്ലെങ്കിൽ വിറ്റുകൂടെ, വെറുതെ ഇട്ട് തുരുമ്പ് എടുപ്പിക്കുന്നത് എന്തിന്?': KSRTCയോട് ഹൈക്കോടതി
കൊച്ചി: കെഎസ്ആർടിസിക്കെതിരെ (KSRTC) രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി (kerala high court). ഓടിക്കാതെ കെഎസ്ആർടിസി ബസുകൾ വെറുതെ ഇട്ട് തുരുമ്പ് എടുപ്പിക്കുന്നത് എന്തിനെന്ന് ചോദിച്ച ഹൈക്കോടതി, മൈലേജ് ഇല്ലെങ്കിൽ ബസുകൾ വിറ്റു കൂടെ എന്നും ആരാഞ്ഞു.
മൈലേജ് ഇല്ലാത്ത വാഹനം എന്നതിന്റെ പേരിൽ ബസുകൾ ഓടിക്കാതെ തുരുമ്പെടുത്ത് നശിക്കുന്ന സാഹചര്യം ഉണ്ട്. മൈലേജ് ഇല്ല, വാഹനങ്ങൾ ഓടിക്കാൻ കഴിയില്ല എങ്കിൽ വിറ്റു കൂടെ എന്നാണ് ഹൈക്കോടതി ചോദിച്ചത്.
ശമ്പളം ലഭിക്കാത്തതിനാൽ ജീവനക്കാർ ഇന്നു സമരം ചെയ്യുകയാണ്. എത്രകാലമായി ബസുകൾ ഇങ്ങനെ ഇട്ടിരിക്കുന്നുവെന്ന ചോദ്യത്തിന് ക്യത്യമായ ഉത്തരമില്ലെന്നും കോടതി കുറ്റപെടുത്തി. 455 ബസുകൾ സമയത്ത് വിറ്റിരുന്നെങ്കിൽ ഒരു ബസിന് പത്തു ലക്ഷം രൂപ വീതം ലഭിക്കുമായിരുന്നു. ഇതിപ്പോൾ ഒരു ലക്ഷത്തിൽ താഴെ പോലും ലഭിക്കുമോയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. പൊതുതാല്പര്യ ഹർജിയിന്മേലാണ് കോടതിയുടെ വിമർശനം.
സംസ്ഥാനത്ത് വിവിധ യാർഡുകളിലായി നിരവധി കെഎസ്ആർടിസി ബസുകൾ തുരുമ്പെടുത്ത് നശിക്കുന്നു. അതിനു കാരണമായി കെഎസ്ആർടിസി പറയുന്നത് അവയ്ക്ക് മൈലേജില്ല എന്നാണ്. ഇങ്ങനെ എന്തിനാണ് വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നത് എന്നാണ് കോടതി ചോദിച്ചത്.
Also Read-KSRTC ഡീസലിന് കൂടിയ വില നല്‍കണം; ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയിലേക്ക്
നിലവിൽ കാലാവധി കഴിഞ്ഞ 920 ബസുകളാണ് കണ്ടം ചെയ്യാനുള്ളതെന്ന് കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതിൽ 681 സാധാരണ ബസുകളും 239 ജൻറം ബസുകളുമാണ്. 10 വർഷം മുതൽ 19 വർഷം വരെ സർവീസ് നടത്തിയ ബസുകളാണ് കണ്ടം ചെയ്യുന്നത്. ഇതിന്റെ വിശദാംശങ്ങളും കൈമാറിയിട്ടുണ്ട്. കണ്ടം ചെയ്യുന്ന ബസുകളുടെ വിശദാംശങ്ങൾ അറിയിക്കാൻ ഹൈക്കോടതി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. കാസർകോട് സ്വദേശിയായ എൻ. രവീന്ദ്രൻ നൽകിയ പൊതുതാത്പര്യ ഹർജിയിലായിരുന്നു കോടതി വിശദാംശങ്ങൾ തേടിയത്.
