TRENDING:

ഫോണിൽ സംസാരിച്ചു കൊണ്ട് താമരശ്ശേരി ചുരത്തിലൂടെ വാഹനമോടിച്ച സ്വിഫ്റ്റ് ഡ്രൈവർക്ക് ഇനി വീട്ടിലിരുന്ന് വിളിക്കാം

Last Updated:

തിരുവനന്തപുരത്ത് നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് സർവീസ് പോയ കെ എസ് ആർ ടി സി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസിലെ ഡ്രൈവർ ജെ.ജയേഷിനെയാണ് സസ്പെൻഡ് ചെയ്തത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഡ്രൈവിം​ഗിനിടെ ഫോണിൽ സംസാരിച്ച കെഎസ്ആർടിസി ഡ്രൈവറെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരത്ത് നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് സർവീസ് പോയ കെ എസ് ആർ ടി സി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസിലെ ഡ്രൈവർ ജെ.ജയേഷിനെയാണ് സസ്പെൻഡ് ചെയ്തത്.
കെ എസ് ആർ ടി സി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസിലെ ഡ്രൈവർ ജെ.ജയേഷിനെയാണ് സസ്പെൻഡ് ചെയ്തത്
കെ എസ് ആർ ടി സി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസിലെ ഡ്രൈവർ ജെ.ജയേഷിനെയാണ് സസ്പെൻഡ് ചെയ്തത്
advertisement

താമരശ്ശേരി ചുരം കയറുമ്പോഴായിരുന്നു കെ എസ് ആർ ടി സി ഡ്രൈവർ ഫോണിൽ സംസാരിച്ചുകൊണ്ട് അപകടകരമായ രീതിയിൽ ബസ് ഓടിച്ചത്. ബസിലെ ഒരു യാത്രക്കാരൻ മൊബൈൽ ഫോണിൽ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് സംഭവം വൈറലായത്. ഇതോടെയാണ് സെൻട്രൽ യൂണിറ്റിലെ ഡ്രൈവർക്കെതിരെ നടപടിയെടുത്തത്. കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം അന്വേഷണം ന ത്തി റിപ്പോർട്ട് സി.എം.ഡിക്ക് നൽകി. ഇതിന് പിന്നാലെയാണ് സസ്പെൻഡ് ചെയ്തത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കെ എസ് ആർ ടി സിക്ക് ഏറെ പ്രാധാന്യമേറിയതാണ്. ഇനിയും ഇത്തരത്തിൽ നിരുത്തരവാദപരമായ പ്രവർത്തികൾ കെ എസ് ആർ ടി സി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്നപക്ഷം കുറ്റക്കാർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്ന് കെ എസ് ആർ ടി സി അധികൃതർ അറിയിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഫോണിൽ സംസാരിച്ചു കൊണ്ട് താമരശ്ശേരി ചുരത്തിലൂടെ വാഹനമോടിച്ച സ്വിഫ്റ്റ് ഡ്രൈവർക്ക് ഇനി വീട്ടിലിരുന്ന് വിളിക്കാം
Open in App
Home
Video
Impact Shorts
Web Stories