‘ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല, പിന്നല്ലേ ഈഡന്’ഇതായിരുന്നു എസ്എഫ്ഐയുടെ ആദ്യ ബാനർ.
എന്നാൽ അധികം വൈകാതെ ‘ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും’എന്ന് കെഎസ്യുവിന്റെ മറുപടി ബാനർ ഉയർന്നു.
പിന്നാലെ ‘അതേ, ജനഹൃദയങ്ങളിലുണ്ട് അടിയന്തരാവസ്ഥയുടെ നെറികേടുകളിലൂടെ’ എസ്എഫ്ഐയുടെ ബാനർ മറുപടിയെത്തി.
advertisement
ഇതിന് പിന്നാലെ കെ.എസ്.യു മറുപടി വൈകാതെ തന്നെ എത്തി. 'വർഗ്ഗീയതയും കമ്മ്യൂണിസ്റ്റും ഒരുമിച്ചിട്ടും ഇന്ത്യ പറഞ്ഞത് INDIA is INDIRA INDIRA is INDIA' എന്നായിരുന്നു മറുപടി.
ഏതായാലും മഹാരാജാസ് കോളേജ് കവാടത്തിൽ ചുവപ്പും നീലയും ബാനറുകൾ ഒന്നിന് പുറകെ ഒന്നായി ഉയർന്നുകൊണ്ടേയിരിക്കുന്നു. 'ജനഹൃദയത്തിൽ ഉള്ളതുകൊണ്ടാണ്.1980ൽ rss-cpim സഖ്യത്തെ തോൽപ്പിച്ച് ഇന്ദിര ഭരണത്തിൽ തിരച്ചെത്തിയത്' എന്ന് കെ.എസ്.യു മഹാരാജാസ് എന്ന ഫേസ്ബുക്ക് പേജില്‍ ബാനർ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിട്ടുണ്ട്.
രാഷ്ട്രീയ വൈര്യത്തെ കായികമായി നേരിടാതെ ആശയങ്ങള്‍ കൊണ്ട് നേരിടുന്ന ഈ പോരാട്ടം സമൂഹമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായി കഴിഞ്ഞിരിക്കുകയാണ്. ഒരു കാലത്ത് കെ.എസ്.യുവിന്‍റെ ഉറച്ചകോട്ടയായിരുന്ന മഹാരാജാസ് കോളേജ് ഇപ്പോള്‍ എസ്എഫ്ഐയുടെ ശക്തികേന്ദ്രമാണ്.