കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ നേരത്തെ വ്യക്തമാക്കിയതാണ്. പീതാംബരന്റെ ആരോഗ്യത്തെ കുറിച്ച് പറയേണ്ട കാര്യം പാര്‍ട്ടിക്കില്ലെന്നും കുഞ്ഞിരാമന്‍ പറഞ്ഞു. കുടുംബാംഗങ്ങള്‍ വേദനകൊണ്ടാണ് അങ്ങനെയൊക്കെ പറയുന്നത്. അതു കാര്യമാക്കേണ്ട. പീതാംബരന്‍ ബീഡി വലിക്കുമോ കഞ്ചാവ് വലിക്കുമോ എന്നൊന്നും ഞങ്ങള്‍ക്ക് അറിയില്ല. പാര്‍ട്ടിക്ക് വേണ്ടിയാണ് കൊലയെന്നത് പാര്‍ട്ടി നിഷേധിച്ചിട്ടുണ്ടെന്നും എം.എല്‍.എ വ്യക്തമാക്കി.
advertisement
പാര്‍ട്ടി അറിയാതെ കൊല നടക്കില്ലെന്നും മാറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തതാണെന്നും പീതാംബരന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. അതേസമയം സിപി.എമ്മിന് കൊലപാതകത്തില്‍ പങ്കില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛന്‍ സത്യനരായാണന്‍ പറഞ്ഞു. പ്രാദേശിക പ്രശ്‌നത്തിന്റെ പേരില്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ പല തവണ വധ ഭീഷണി മുഴക്കിയിരുന്നു. എംഎല്‍എയാണ് അക്രമത്തിന് നേതൃത്വവും പിന്തുണയും നല്‍കിയതെന്നും സത്യനാരായണന്‍ പറഞ്ഞു.