TRENDING:

KV Thomas | 'ഇത്രയും നാള്‍ ഞങ്ങള്‍ സഹിച്ചു ഇനി സിപിഎം സഹിക്കട്ടെ' ; കെ.വി തോമസിനെ സന്തോഷപൂര്‍വം യാത്രയാക്കുന്നു: വി.ഡി സതീശന്‍

Last Updated:

പാർട്ടിയിലെ മുഴുവനാളുകൾക്കും കെവി തോമസിനോട് അവജ്ഞയാണ് തോന്നുന്നതെന്ന് സതീശന്‍ പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടത് രാഷ്ട്രീയ വേദികളില്‍ പങ്കെടുത്ത് തുടര്‍ച്ചയായി പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചതിന് കോണ്‍ഗ്രസ് പുറത്താക്കിയ കെ.വി തോമസിനെ സന്തോഷപൂര്‍വം എല്‍ഡിഎഫിലേക്ക് യാത്രയാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കെവി തോമസ് എന്ന ബാധ്യത ഇനി സിപിഎം അനുഭവിച്ചോട്ടെയെന്ന് സതീശന്‍ പറഞ്ഞു.
VD Satheesan
VD Satheesan
advertisement

കേരളത്തിന്റെ പൊതു ബോധത്തിനെതിരായ കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നത്. എന്താണ് കെ വി തോമസിന് കോൺഗ്രസ് ഇനി കൊടുക്കാനുള്ളത്. പാർട്ടിയിലെ മുഴുവനാളുകൾക്കും കെവി തോമസിനോട് അവജ്ഞയാണ് തോന്നുന്നത്. സിപിഎം നേതാക്കൾ തോമസിനെ സ്വീകരിക്കുമ്പോഴും അവരുടെ അണികൾ അവജ്ഞയോടെയാണ് സ്വീകരിക്കുന്നത്'. കോൺഗ്രസിൽ നിന്ന് എല്ലാ നേട്ടങ്ങളും കെവി തോമസിനുണ്ടായിട്ടുണ്ട്. ഞങ്ങളിത്രയും നാളും സഹിച്ചത് ഇനി സിപിഎം സഹിക്കട്ടേയെന്നും വിഡി സതീശൻ പറഞ്ഞു.

Also Read- കെ വി തോമസിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി; നടപടി എഐസിസി അനുമതിയോടെയെന്ന് കെ സുധാകരൻ

advertisement

അതേസമയം, പാർട്ടിയുടെ മെമ്പർഷിപ്പിൽ നിന്നേ മാറ്റാൻ കഴിയു, കോൺഗ്രസ് (Congress) സംസ്കാരത്തിൽ നിന്ന് തന്നെ മാറ്റാനാവില്ലെന്ന് കെ വി തോമസ് (KV Thomas) പറഞ്ഞു. പാർട്ടിയിൽ നിന്ന് പുറത്താക്കിയ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കെ.പി.സി.സി പ്രസിഡന്‍റ് നുണ പറയുന്നു. തന്നെ പുറത്താക്കേണ്ടത് എ.ഐ.സി.സി ആണ്. തന്‍റെ കൂടെ ആരുമില്ല. പാർട്ടിയിൽനിന്ന് പുറത്താക്കിയത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പില്ലെന്ന് കെ വി തോമസ് പറഞ്ഞു.

താൻ എൽ.ഡി.എഫിലേക്ക് പോകില്ല, ഇനി മുതൽ താൻ സ്വതന്ത്രമായി നിൽക്കും. കോൺഗ്രസിന്‍റെ തന്നെ പ്രസക്തി നഷ്ടമായി. കോൺഗ്രസ് ഒരു അസ്ഥികൂടമായി. എ .ഐ .സി .സി യ്ക്ക് വികസന കാഴ്ചപ്പാടില്ലെന്നും കെവി തോമസ് പറഞ്ഞു..

advertisement

 Also Read- 'അതെ സഭയുടെ സ്ഥാനാര്‍ത്ഥി തന്നെയാണ്, നിയമസഭയുടെ’; മുഖ്യമന്ത്രിയുടെ മറുപടി

കഴിഞ്ഞ ദിവസം രാത്രിയിലാണ് കെ വി തോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനാണ് ഇക്കാര്യം അറിയിച്ചത്. എഐസിസി അനുമതിയോടെയാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി വിരുദ്ധ പ്രകടനം നടത്തിയതിനാണ് തോമസിനെ കോൺഗ്രസിൽനിന്ന് പുറത്താക്കിയത്. ഇന്നലെ തൃക്കാക്കരയിൽ എൽഡിഎഫ് കൺവെൻഷനിൽ കെ വി തോമസ് പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. നേരത്തെ തന്നെ ഇദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം കെപിസിസി മുന്നോട്ടുവച്ചിരുന്നു. എന്നാൽ, അന്ന് നടപടിയെടുക്കാൻ എഐസിസി തയ്യാറായിരുന്നില്ല.

advertisement

Also Read- 'ഈ വേദിയിലേക്ക് കടന്ന് വന്നത് ശ്വാസം മുട്ടി'; കേരളത്തിന്‍റെ വികസനത്തിന് അതിവേഗ യാത്ര സംവിധാനം വേണമെന്ന് കെ വി തോമസ്

എൽഡിഎഫ് കൺവെൻഷനിൽ കെ-റെയിൽ പദ്ധതിയെ അനുകൂലിച്ച് കെ വി തോമസ് രംഗത്തെത്തിയിരുന്നു. ഇടതുപക്ഷത്തിനൊപ്പമാണെന്ന രാഷ്ട്രീയ നിലപാട് പരസ്യമായി പ്രഖ്യാപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. പിണറായി വിജയനൊപ്പമെന്ന് പറയുന്നതിൽ തനിക്ക് യാതൊരു മടിയുമില്ലെന്ന് കെ വി തോമസ് തൃക്കാക്കരയിലെ ഇടതുമുന്നണി മണ്ഡലം കൺവെഷനിൽ അദ്ദേഹം വ്യക്തമാക്കി. താൻ ഈ സമ്മേളനത്തിൽ വരുന്നത് കോൺഗ്രസുകാരനായാണെന്നും കെ വി തോമസ് പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വേദിയിലേക്ക് കടന്ന് വന്നത് ശ്വാസം മുട്ടിയാണ്. വഴി നീളെ ട്രാഫിക്ക് ആണ്. കേരളത്തിന്‍റെ വികസനത്തിന് അതിവേഗ യാത്ര സംവിധാനം വേണമെന്നും കെ വി തോമസ് പറഞ്ഞു. പിണറായി വിജയൻ കരുത്തുള്ള ജനനായകൻ. പി.ടി. തോമസ് സ്നേഹിച്ചവർ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ മറന്നു. അച്ഛൻ മരിച്ചാൽ മകൻ, ഭർത്താവ് മരിച്ചാൽ ഭാര്യ എന്നതായിരുന്നില്ല പി.ടി.യുടെ നിലപാട്. പട്ടി മൂത്രം ഒഴിക്കുന്നതിന് മുൻപ് കല്ലുകളെ മേൽപ്പാലമാക്കിയത് പിണറായി വിജയൻ ആണെന്നും കെ വി തോമസ് പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
KV Thomas | 'ഇത്രയും നാള്‍ ഞങ്ങള്‍ സഹിച്ചു ഇനി സിപിഎം സഹിക്കട്ടെ' ; കെ.വി തോമസിനെ സന്തോഷപൂര്‍വം യാത്രയാക്കുന്നു: വി.ഡി സതീശന്‍
Open in App
Home
Video
Impact Shorts
Web Stories