TRENDING:

ഉരുൾപൊട്ടൽ; പരിഭ്രാന്തി വേണ്ട, സംയമനം പാലിക്കുക: ഈ മുൻകരുതലുകൾ മറക്കരുത്

Last Updated:

ഉരുൾപൊട്ടലിനു മുൻപ്, ഉരുൾപൊട്ടൽ സമയത്തു, ഉരുൾപൊട്ടലിനു ശേഷം എന്ന ക്രമത്തിലാണ് മുൻകരുതൽ നിർദേശങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതോടെ പലയിടങ്ങളിലും വ്യാപകമായി ഉരുൾപൊട്ടൽ ഉണ്ടായിരിക്കുകയാണ്. വിവിധ ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലുകളിൽ നിരവധി പേർക്കാണ് ജീവഹാനി സംഭവിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജനം സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും രക്ഷാമാർഗങ്ങളെ കുറിച്ചും വ്യക്തമാക്കിയിരിക്കുകയാണ് ദുരന്തനിവാരണ അഥോറിട്ടി. ഉരുൾപൊട്ടലിനു മുൻപ്, ഉരുൾപൊട്ടൽ സമയത്തു, ഉരുൾപൊട്ടലിനു ശേഷം എന്ന ക്രമത്തിലാണ് മുൻകരുതൽ നിർദേശങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
advertisement

also read: വയനാട് എംപി നാളെ എത്തും: ദുരന്തബാധിത സ്ഥലങ്ങള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും

ഉരുൾപൊട്ടലിനു മുൻപ്

• പരിഭ്രാന്തരാകാതെ സംയമനം പാലിക്കുക

• കാലാവസ്ഥാ കേന്ദ്രത്തിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക.

• എമർജൻസി കിറ്റ് കരുതുകയും വീട് വിട്ട് ഇറങ്ങേണ്ടി വന്നാൽ കൈയിൽ കരുതുകയും ചെയ്യുക.

• അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കേണ്ട ടെലിഫോൺ നമ്പറുകൾ അറിഞ്ഞിരിക്കുകയും ആവശ്യം വന്നാൽ ഉപയോഗിക്കുകയും ചെയ്യുക.

advertisement

• ശക്തമായ മഴയുള്ളപ്പോൾ ഉരുൾ പൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കുക.

• വീട് ഒഴിയാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിർദേശം ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം തേടുക.

ഉരുൾപൊട്ടൽ സമയത്തു

• മരങ്ങളുടെ ചുവടെ അഭയം തേടരുത്.

• പ്രഥമ ശുശ്രൂഷ അറിയുന്നവർ മറ്റുള്ളവരെ സഹായിക്കുകയും, എത്രയും പെട്ടെന്ന് തന്നെ അവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുക.

• വയോധികർ, കുട്ടികൾ, ഭിന്നശേഷിക്കാർ, കിടപ്പു രോഗികൾ എന്നിവർക്ക് രക്ഷാപ്രവർത്തനങ്ങളിൽ മുൻഗണന നൽകുക.

advertisement

• വൈദ്യുതി ബന്ധം വിച്ഛേദിക്കുക, ഗ്യാസടുപ്പ് ഓഫാണെന്നു ഉറപ്പു വരുത്തുക.

• ഉരുൾപൊട്ടൽ സമയത്തു നിങ്ങൾ വീട്ടിനകത്താണെങ്കിൽ ബലമുള്ള മേശയുടെയോ കട്ടിലിന്റെയോ കീഴെ അഭയം തേടുക.

• ഉരുൾപൊട്ടലിൽ പെടുകയാണെങ്കിൽ നിങ്ങളുടെ തലയിൽ പരിക്കേൽക്കാത്ത വിധം സുരക്ഷ ഉറപ്പാക്കുക.

ഉരുൾപൊട്ടലിനു ശേഷം

• ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്തേക്ക് സന്ദർശനത്തിന് പോകാതിരിക്കുക.

• ഉരുൾപൊട്ടൽ പ്രദേശത്തു നിന്ന് ചിത്രങ്ങളോ സെൽഫിയോ എടുക്കരുത്.

• ഉരുൾപൊട്ടലിനു ശേഷം വീണു കിടക്കുന്ന വൈദ്യുതി ലൈനുകൾ ഉണ്ടോ എന്ന് ശ്രദ്ധിക്കുക, ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തുക.

advertisement

• രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ തടസ്സപ്പെടുത്തരുത്. ആംബുലെൻസിനും മറ്റു വാഹനങ്ങൾക്കും സുഗമമായി പോകുവാനുള്ള സാഹചര്യം ഒരുക്കുക.

• കെട്ടിടാവശിഷ്ടങ്ങളിൽ പരിശോധന നടത്തുന്നതിനായി പരിശീലനം ലഭിച്ചവർ മാത്രം ഏർപ്പെടുക.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉരുൾപൊട്ടൽ; പരിഭ്രാന്തി വേണ്ട, സംയമനം പാലിക്കുക: ഈ മുൻകരുതലുകൾ മറക്കരുത്