കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴയും ഉരുള്‍പൊട്ടലും തുടരുന്നതിനിടെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ വയനാട് എംപി രാഹുല്‍ ഗാന്ധി നാളെയെത്തും. കോഴിക്കോട് എത്തുന്ന രാഹുല്‍ ഗാന്ധി വയനാട് മലപ്പുറം ജില്ലകള്‍ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ കഴിഞ്ഞദിവസം താന്‍ വയനാട് സന്ദര്‍ശനത്തിനായ് ഇറങ്ങിയതാണെന്ന് എന്നാല്‍ വയനാട്ടിലേക്ക് എത്തുന്നത് രക്ഷപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. മുഖ്യന്ത്രിയുമായും ജില്ലാ കളക്ടര്‍മാരുമായും സാംസാരിച്ചിരുന്നെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം ഉരുള്‍പൊട്ടലുണ്ടായ മേപ്പാടിയില്‍ രക്ഷാപ്രവര്‍ത്തനം വൈകിയിരിക്കുകയാണ്. ഇവിടെ വീണ്ടും മണ്ണിടിച്ചിലുണ്ടായി. കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഇതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.