പലഘട്ടങ്ങളിലായി സന്ദീപ് പറഞ്ഞ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളാണ് പരസ്യത്തിലുള്ളത്. ഇലക്ഷൻ പ്രചരണത്തിന്റെ ഭാഗമായി 'സരിൻ തരംഗം' എന്ന തലക്കെട്ടോടെ നൽകിയ പരസ്യത്തിന് താഴെയാണ് സന്ദീപിന്റെ ന്യൂനപക്ഷ വിരുദ്ധ പോസ്റ്റുകളും പ്രസ്താവനകളും പരസ്യമായി ഇടതുമുന്നണി നൽകിയിരിക്കുന്നത്.
'ഈ വിഷ നാവിനെ സ്വീകരിക്കുകയോ ഹാ കഷ്ടം', 'കാശ്മീരികളുടെ കൂട്ടക്കൊലയ്ക്ക് ആഹ്വാനം ചെയ്ത സന്ദീപ് ' എന്നീ തലക്കെട്ടുകളുകളുള്ള പരസ്യത്തിൽ പൌരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കുമെന്ന് സന്ദീപ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയുടെ ചിത്രങ്ങളടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്. ഗാന്ധിജിയെ ചെറുതായി വെടിവെച്ചു കൊന്നതാണ് ഹിന്ദു മഹാസഭ ചെയ്ത കുറ്റമെന്ന ചാനൽ ചർച്ചയിലെ പ്രസ്താവനയും ചിത്രമുൾപ്പടെ പരസ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കോൺഗ്രസിന് വോട്ട് ചെയ്യാനാണോ ജമാത്തെ ഇസ്ലാമിക്കാരും എസ്.ഡി.പി.ഐക്കാരും പറയുന്നതെന്നും പരസ്യത്തിൽ ചോദിക്കുന്നു.
advertisement