അല്ലാതെ ഞങ്ങള്‍ക്ക് പ്രത്യേകമായിട്ടുള്ള മധ്യസ്ഥതയൊന്നുമില്ല. മുന്നണിയിലെ എല്ലാ ഘടകകക്ഷികളോടും സംസാരിക്കുന്നതുപോലെ ലീഗിനോടും അന്‍വര്‍ സംസാരിക്കുന്നുവന്നേയുള്ളൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ന് കോണ്‍ഗ്രസ് നേതാക്കളുമായി വൈകുന്നേരം നിലമ്പൂരില്‍ വച്ച് കൂടിക്കാഴ്ച നടത്തുന്നുണ്ട്, വിഷയങ്ങള്‍ അവിടെ ചര്‍ച്ച ചെയ്യുമെന്നും വ്യക്തമാക്കി.
അതേസമയം പിവി അന്‍വര്‍ കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ യുഡിഎഫ് പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ വേണമെന്ന് അന്‍വര്‍ ആവശ്യപ്പെട്ടതായാണ് വിവരം. പ്രഖ്യാപനം നടത്തിയില്ലെങ്കില്‍ മത്സരിക്കേണ്ടി വരുമെന്നും അന്‍വര്‍ വ്യക്തമാക്കിയതായും സൂചന.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Kerala
First Published :
May 27, 2025 3:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അന്‍വര്‍ വിഷയത്തില്‍ ലീഗ് മധ്യസ്ഥതയ്ക്ക് ശ്രമിക്കുന്നില്ല; കുഞ്ഞാലിക്കുട്ടി