കഴിഞ്ഞ ഒരു മാസമായി കാട്ടിനുള്ളിൽ ധ്യാനത്തിലായിരുന്നു സന്ന്യാസി. ദിവസവും രാവിലെ രണ്ട് അനുയായികൾ ഭക്ഷണവുമായി സന്ന്യാസിയുടെ അടുത്ത് എത്താറുണ്ട്. കഴിഞ്ഞ ദിവസം രാവിലെ ഭക്ഷണവുമായി എത്തിയപ്പോഴാണ് സന്ന്യാസിയെ പുലി ആക്രമിക്കുന്നത് കണ്ടത്. ഭക്ഷണവുമായി എത്തിയവർ ബഹളമുണ്ടാക്കിയപ്പോൾ പുലി അവിടെനിന്ന് ഓടിപ്പോയി. എന്നാൽ ശരീരമാസകലം പുലിയുടെ കടിയേറ്റ സന്ന്യാസി വൈകാതെ മരണപ്പെട്ടു.
നിയമപരീക്ഷയിലെ ചോദ്യം; ഒരു മുസ്ലിം പശുവിനെ കൊല്ലുകയാണെങ്കിൽ...
മുമ്പും രാംദേഗി ബുദ്ധവിഹാരത്തിലെ സന്ന്യാസിമാർ ധ്യാനത്തിനായി കാട്ടിലേക്ക് പോകാറുണ്ടായിരുന്നു. എന്നാൽ കാട്ടിലേക്ക് പോകരുതെന്ന് സന്ന്യാസിമാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകാറുണ്ട്. ഇത് വകവെക്കാതെയാണ് കാട്ടിലേക്ക് ധ്യാനത്തിന് പോകുന്നത് തുടർന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 14, 2018 9:55 AM IST
