നിയമപരീക്ഷയിലെ ചോദ്യം; ഒരു മുസ്ലിം പശുവിനെ കൊല്ലുകയാണെങ്കിൽ...
Last Updated:
ന്യൂഡൽഹി: "അഹമ്മദ് എന്ന മുസ്ലിം, ഹിന്ദുക്കളായ രോഹിത്, തുഷാർ, മാനവ്, രാഹുൽ എന്നിവരുടെ സാന്നിധ്യത്തിൽ മാർക്കറ്റിൽ വെച്ച് ഒരു പശുവിനെ കൊന്നു. അഹമ്മദ് എന്തെങ്കിലും നിയമലംഘനം നടത്തിയോ?" മൂന്നാം സെമസ്റ്റർ നിയമവിദ്യാർത്ഥിക്ക് പരീക്ഷയിൽ ഉത്തരമെഴുതാൻ ലഭിച്ച ചോദ്യമാണ് ഇത്. ഗുരു ഗോബിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥ സർവകലാശാലയിൽ (ജി ജി എസ് ഐ പി യു) നടന്ന പരീക്ഷയിലാണ് ഇത്തരമൊരു ചോദ്യം ഉന്നയിച്ചത്.
ഡിസംബർ ഏഴിനു നടന്ന ക്രിമിനൽ നിയമം -1 പേപ്പറിന്‍റെ പരീക്ഷയിലാണ് ഇങ്ങനെയൊരു ചോദ്യം ചോദിച്ചത്. സർവ്വകലാശാലയിൽ അഫിലിയേറ്റഡ് ആയ കോളേജുകളിൽ നടന്ന പരീക്ഷയിലാണ് ഈ ചോദ്യം ഉൾപ്പെട്ട ചോദ്യപേപ്പർ ലഭിച്ചത്.
വിവാദചോദ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് സർവകലാശാല മാപ്പപേക്ഷയുമായി എത്തി. തുടർന്ന്, പരീക്ഷയിൽ നിന്ന് ഈ ചോദ്യം ഒഴിവാക്കുകയാണെന്നും അറിയിച്ചു. ഈ ചോദ്യം ഒഴിവാക്കി ആയിരിക്കും ഉത്തരപേപ്പറുകൾ മൂല്യനിർണയം നടത്തുക. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡൽഹി വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
advertisement
വി ജോയിയും പി.കെ ബഷീറും തമ്മിൽ സഭയിൽ കയ്യാങ്കളി
സമൂഹത്തിന്‍റെ യോജിപ്പും ഐക്യവും തകർക്കാൻ കരുതിക്കൂട്ടി നടന്ന ശ്രമമാണ് ഇതെന്ന് മനീഷ് സിസോദിയ പറഞ്ഞു. ഇത്തരം നീക്കങ്ങൾ വെച്ചുപൊറുപ്പിക്കില്ല. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും സത്യാവസ്ഥ കണ്ടെത്തിയാൽ കർശനമായ നടപടി സ്വീകരിക്കുമെന്നും മനീഷ് സിസോദിയ അറിയിച്ചു.
സുപ്രീംകോടതിയിൽ അഭിഭാഷകനായ ബിലാൽ അൻവർ ഖാൻ ആണ് ഞായറാഴ്ച് ചോദ്യപേപ്പർ ട്വീറ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് സർവകലാശാലയ്ക്ക് കത്ത് അയച്ചെന്നും എന്നാൽ ഇതുവരെ മറുപടി ഒന്നും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 13, 2018 1:07 PM IST


