TRENDING:

കേന്ദ്ര ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് കത്ത് അയച്ചത് ബുധൻ ഉച്ചയ്ക്ക്; വാർത്തകൾക്ക് എതിരെ തെളിവുമായി മന്ത്രി വീണ

Last Updated:

അപ്പോയ്മെന്റ് തേടിയുള്ള കത്തിന് തന്റെ ഓഫീസിലേക്കോ തനിക്കോ മറുപടിയോ അറിയിപ്പോ ഇതുവരെ ലഭിച്ചിട്ടില്ലെന്നും മന്ത്രി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേന്ദ്ര ആരോഗ്യ മന്ത്രി ജെ. പി നഡ്ഡയുമായി കൂടിക്കാഴ്ച അനുവദിച്ചെന്ന വാർത്തയിൽ പ്രതികരണവുമായി മന്ത്രി വീണാ ജോർജ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. കേന്ദ്ര ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി ബുധനാഴ്ച ഉച്ചയ്ക്കാണ് കത്തയക്കുന്നത്.എന്നാൽ കൂടിക്കാഴ്ചക്ക് അനുമതി തേടി കത്ത് ലഭിച്ചത് ബുധനാഴ്ച രാത്രിയെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. അയച്ച ഇ മെയിലിന്റെ സ്ക്രീൻ ഷോട്ട് അടക്കം പങ്കുവച്ചാണ് മന്ത്രി പ്രതികരണവുമായി രംഗത്തുവന്നത്.
News18
News18
advertisement

അപ്പോയ്‌മെന്റ് ചോദിച്ചതിലെ കുറ്റം കൊണ്ടാണ് അനുവാദം ലഭിക്കാത്തത് എന്ന് സ്ഥാപിക്കാനാണ് മാധ്യമങ്ങൾ  ശ്രമിച്ചതെന്നും മന്ത്രി കുറിപ്പിൽ പറഞ്ഞു

കേന്ദ്ര ആരോഗ്യ മന്ത്രി അടുത്താഴ്ച കൂടിക്കാഴ്ചയ്ക്ക് അനുവാദം നല്‍കുമെന്ന് പറഞ്ഞതായി വാര്‍ത്തകള്‍ വരുന്നു എന്ന് പറയുന്നത്

നല്ല കാര്യമാണെന്നും അപ്പോയ്മെന്റ് തേടിയുള്ള കത്തിന് തന്റെ ഓഫീസിലേക്കോ തനിക്കോ മറുപടിയോ അറിയിപ്പോ ഇതുവരെ ലഭിച്ചിട്ടില്ലെന്നു മറുപടി ലഭിക്കുന്ന മുറയ്ക്ക് അനുവാദം ലഭിക്കുന്നുണ്ടെങ്കില്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയെ കാണുമെന്നും വീണാ ജോർജ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

advertisement

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കേന്ദ്ര ആരോഗ്യ മന്ത്രി അടുത്താഴ്ച കൂടിക്കാഴ്ചയ്ക്ക് അനുവാദം നല്കുമെന്ന് പറഞ്ഞതായി വാര്ത്തകള് വരുന്നു എന്ന് പറയുന്നു.
നല്ല കാര്യം.

ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ് ന്യൂസ് ഉള്പ്പെടെ 'മന്ത്രിയുടെ തട്ടിപ്പ്, മന്ത്രിയുടെ യാത്ര പ്രഹസനമോ, മന്ത്രിയുടെ മോണോ ആക്ട്' എന്ന് പറഞ്ഞ് ഒരു ദിവസം മുഴുവന് ആക്രമിച്ച് മതിയാകാതെ ഇന്ന് രാവിലെ ഞാന് കേരളത്തില് വന്ന് ഇറങ്ങിയപ്പോള്, അപ്പോയ്‌മെന്റ് ചോദിച്ചതിലെ കുറ്റം കൊണ്ടാണ് അനുവാദം ലഭിക്കാത്തത് എന്ന് സ്ഥാപിക്കാനാണ് ശ്രമിച്ചത്.

ഇന്നവര് രാവിലെ 'ബ്രേക്ക്' ചെയ്ത 'വീണാ ജോര്ജിന്റെ വാദം തള്ളി കേന്ദ്രം, കത്ത് നല്കിയത് ബുധനാഴ്ച രാത്രി വൈകി...' (ജന്മഭൂമി ഓണ്ലൈനിന്റെ ഇന്നലത്തെ വാര്ത്തയുടെ കോപ്പി) എന്ന വാര്ത്ത സമര്ത്ഥിക്കാനാണ് ഏഷ്യാനെറ്റ് റിപ്പോര്ട്ടര് ചോദ്യം ചോദിച്ചു കൊണ്ടിരുന്നത്. എപ്പോഴാണ് കേന്ദ്രത്തിന്റെ അപ്പോയ്മെന്റിനായി കത്തയച്ചത് എന്നായിരുന്നു ആവര്ത്തിച്ചുള്ള ചോദ്യം. എപ്പോള് കത്തയ്ക്കണമായിരുന്നു എന്നാണ് നിങ്ങള് പറയുന്നത് എന്ന് ഞാന് തിരിച്ചു ചോദിച്ചു.

അപ്പോയ്മെന്റ് തേടിയുള്ള കത്തിന് എന്റെ ഓഫീസിലേക്കോ എനിക്കോ മറുപടിയോ അറിയിപ്പോ ഇതുവരെ ലഭിച്ചിട്ടില്ല. മറുപടി ലഭിക്കുന്ന മുറയ്ക്ക് അനുവാദം ലഭിക്കുന്നുണ്ടെങ്കില് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയെ കാണും.

അപ്പോയ്മെന്റിന് അനുവാദം തേടി ഇ-മെയിലില് അയച്ച കത്ത് ഡിജിറ്റല് തെളിവ് കൂടിയാണല്ലോ. കേരള വിരുദ്ധതയില് അഭിരമിക്കുന്ന ചില മാധ്യമ പ്രവര്ത്തകരുടെ നുണ പ്രചാരണങ്ങളെ തുറന്നു കാട്ടുവാന് അത് കൂടി ഇവിടെ ചേര്ക്കുന്നു

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേന്ദ്ര ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് കത്ത് അയച്ചത് ബുധൻ ഉച്ചയ്ക്ക്; വാർത്തകൾക്ക് എതിരെ തെളിവുമായി മന്ത്രി വീണ
Open in App
Home
Video
Impact Shorts
Web Stories