TRENDING:

CBI in LifeMission| സിബിഐ അന്വേഷണത്തിനെതിരെ ലൈഫ് മിഷന്‍ ഹൈക്കോടതിയിൽ; FIR റദ്ദാക്കണമെന്ന് ആവശ്യം

Last Updated:

CBI in LifeMission| എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഹൈക്കോടതിയെ സമീപിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: സിബിഐ അന്വേഷണത്തിനെതിരെ ലൈഫ് മിഷന്‍ ഹൈക്കോടതിയെ സമീപിച്ചു. എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഹൈകോടതിയെ സമീപിച്ചത്. അന്വേഷണം ഏറ്റെടുത്ത സിബിഐ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
advertisement

എഫ്‌സിആര്‍എ നിയമപ്രകാരം സര്‍ക്കാരോ സര്‍ക്കാര്‍ ഏജന്‍സിയോ വിദേശസംഭാവന സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. എഫ് ഐ ആര്‍ സംബന്ധിച്ച് കോടതിയിലും വെബ് സൈറ്റിലും നല്‍കിയിരിക്കന്നത് വ്യത്യസ്ഥമായ വിവരങ്ങളെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. ഹര്‍ജി നാളെ ഹൈകോടതി പരിഗണിക്കും.

Also Read: CBI in Life Mission ലൈഫ് മിഷൻ: ഉദ്യോഗസ്ഥർക്കെതിരായ സിബിഐ എഫ്ഐആറിനെതിരേ സർക്കാർ നിയമനടപടിക്ക്

സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെയാണ് ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമകേടില്‍ സിബിഐ അന്വേഷണം ആരംഭിച്ചത്. ഫോറിന്‍ കോണ്‍ട്രിബ്യൂട്ടറി ആക്ട് പ്രകാരം നടന്ന നിയമലംഘനത്തിനാണ സിബിഐ കേസെടുത്തിരിക്കുന്നത്. കേസെടുത്തതായി കാണിച്ച് സിബിഐ പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ട് പ്രകാരം ആരെയും പ്രതി ചേര്‍ത്തിട്ടില്ല.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
CBI in LifeMission| സിബിഐ അന്വേഷണത്തിനെതിരെ ലൈഫ് മിഷന്‍ ഹൈക്കോടതിയിൽ; FIR റദ്ദാക്കണമെന്ന് ആവശ്യം
Open in App
Home
Video
Impact Shorts
Web Stories