TRENDING:

മദ്യം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്! കേരളത്തിൽ ഈ രണ്ട് ദിവസം മദ്യം ലഭിക്കില്ല

Last Updated:

എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേ ആയത് കാരണം അവധിയാണ്. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തിയും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേരളത്തില്‍ ഈ രണ്ട് ദിവസം ഒരു തുള്ളി മദ്യം ലഭിക്കില്ല! ഡ്രൈഡേയും ഗാന്ധി ജയന്തിയും തൊട്ടടുത്ത ദിവസങ്ങളിൽ ആയതിനാലാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ ഓക്ടോബർ 1,2 തീയതികളിൽ അടച്ചിടുന്നത്. എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേ ആയത് കാരണം അവധിയാണ്.
advertisement

ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തിക്കും എല്ലാ വര്‍ഷവും മദ്യഷാപ്പുകള്‍ക്ക് അവധി ബാധകമാണ്. അടുപ്പിച്ച് രണ്ട് ദിവസം അവധി ആയതിനാല്‍ തന്നെ നാളെ തിങ്കളാഴ്ച (സെപ്റ്റംബര്‍ 30) സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ തിരക്ക് കൂടാനുള്ള സാധ്യതയുമുണ്ട്. ഇതിനനുസരിച്ച് മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന്റെ തിരക്കിലാണ് പൊലീസ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍.

ഓണക്കാലത്തെ മദ്യ വിൽപ്പനയിൽ കേരളം ഇത്തവണ റെക്കേർഡ് സൃഷ്ടിച്ചിരുന്നു. 818.21 കോടിയുടെ മദ്യമാണ് ഓണ സീസണിൽ വില്പന നടത്തിയത്. കഴിഞ്ഞ ഓണക്കാലത്ത് 809.25 കോടിയുടെ മദ്യമായിരുന്നു വിറ്റത്. നാലാം ദിവസത്തെ കണക്കുകൾ കൂടി വന്നപ്പോഴാണ് ഈ വർഷത്തെ മൊത്തം കണക്ക് റെക്കോർഡിൽ എത്തിയത്. ആദ്യം പുറത്തുവന്ന കണക്കുകൾ സൂചിപ്പിച്ചത് ഈ വർഷത്തെ ഓണത്തിന്റെ മദ്യ വിൽപ്പന കുറഞ്ഞു എന്ന രീതിയിൽ ആയിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഉത്രാടം വരെയുള്ള മദ്യ വില്പനയുടെ കണക്കുകൾ പുറത്തുവിട്ടപ്പോൾ 14 കോടി രൂപയുടെ കുറവാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷത്തിനേക്കാൾ നാലു കോടി രൂപയുടെ വർദ്ധനയാണ് ഉത്രാടത്തിന് മാത്രം ഈ വർഷം രേഖപ്പെടുത്തിയത്. 124 കോടി രൂപയുടെ വില്പനയാണ് ഉത്രാടം ദിനത്തിൽ ഇത്തവണ നടന്നത്. ഉത്രാടം കഴിഞ്ഞ് നാലാം ഓണത്തിലെ വിറ്റ് വരവ് കണക്കുകൂടി പുറത്തെത്തിയതോടെ മദ്യ വില്പന റെക്കോർഡില്‍ എത്തുകയായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മദ്യം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്! കേരളത്തിൽ ഈ രണ്ട് ദിവസം മദ്യം ലഭിക്കില്ല
Open in App
Home
Video
Impact Shorts
Web Stories