പഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാലാണ് ഇവിടെ സി.പി.എമ്മിന്റെ ഔദ്യോഗിക സ്ഥാനാർഥി. കണ്ണർകാട്ടെ കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസിൽ പ്രതിയായിരുന്ന ലതീഷിനെയും മറ്റു നാലുപേരെയും കോടതി അടുത്തിടെ വെറുതെവിട്ടിരുന്നു.
2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വി.എസ് അച്യുതാനന്ദന് സീറ്റു നിഷേധിച്ചപ്പോൾ ഇതിനെതിരേ പ്രകടനംനടത്തി പിണറായി വിജയന്റെ കോലംകത്തിച്ചെന്ന് ആരോപിച്ചാണ് ലതീഷിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്. ഇതിനു പിന്നാലെയാണ് കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചത് ജയലാലിന്റെ നേതൃത്വത്തിലുള്ള പാർട്ടി കമ്മിറ്റിയാണ്.
advertisement
Also Read കാരാട്ട് ഫൈസല്‍ കൊടുവള്ളിയില്‍ വീണ്ടും ഇടതു സ്ഥാനാര്‍ഥി; അറിയില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി
സ്മരകം കത്തിച്ചതിന് ലതീഷ് ബി ചന്ദ്രന്‍ ഉള്‍പ്പടെ അഞ്ച് സിപിഎം പ്രവര്‍ത്തകരുടെ പേരിലായിരുന്നു ക്രൈംബ്രാഞ്ച്‌കേസെടുത്തത്.
ക്രൈംബ്രാഞ്ചിന് വ്യക്തമായ തെളിവുകള്‍ നല്‍കാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി കേസ് തള്ളിയത്. ലതീഷ് ബി ചന്ദ്രന്‍ ഒന്നാം പ്രതിയായ കേസില്‍ സിപിഎം കണ്ണര്‍കാട് മുന്‍ ലോക്കല്‍ സെക്രട്ടറി പി സാബു, പ്രവര്‍ത്തകരായ ദീപു, രാജേഷ്, പ്രമോദ് എന്നിവരായിരുന്നു പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത്.