TRENDING:

തദ്ദേശ തെരഞ്ഞെടുപ്പ്-2025; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഒക്ടോബർ 5 വരെ അവസരം

Last Updated:

ഓൺലൈൻ വഴി അപേക്ഷ നൽകിയവർ നിശ്ചിത ദിവസം അതത് പഞ്ചായത്തിൽ വെരിഫിക്കേഷന് ഹാജരാവണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
2025ൽ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിലേക്ക് ഒക്ടോബർ 5 വര പേര് ചേർക്കാം. 2024 ജനുവരി 1 ന് 18 വയസ്സ് പൂർത്തിയാവർക്കാണ് പേര് ചേർക്കാൻ അവസരം.
advertisement

പേര്, വീട്ടുപേര്, പിതാവിൻ്റെ പേര്, പോസ്റ്റ് ഓഫീസ്, വീട്ട്നമ്പർ, ജനന തിയതി, മൊബൈൽ നമ്പർ, വോട്ടർപട്ടികയിൽ പേരുള്ള ബന്ധുവിൻ്റെയോ, അയൽക്കാരൻ്റെയോ ക്രമനമ്പർ, ഒരു ഫോട്ടോ (ബാക്ക്ഗ്രൗണ്ട് വൈറ്റായി ഫോണിൽ എടുത്തതും മതിയാവും) എന്നിവയാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആവശ്യമായ രേഖകൾ. ഇത്രയും വിവരങ്ങൾ ഉണ്ടെങ്കിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഓൺലൈനിൽ അപേക്ഷിക്കാം.

പിന്നീട് ഹിയറിങ്ങിന് വിളിക്കുമ്പോൾ SSLC ബുക്കിൻ്റെ കോപ്പി,ആധാർ കാർഡ് കോപ്പി, റേഷൻ കാർഡിന്റെ കോപ്പി

advertisement

(ഒറിജിനൽ കയ്യിൽ കരുതണം) എന്നിവ ഹാജരാക്കണം. വാടകയ്ക്ക് താമസിക്കുന്നവരാണെങ്കിൽ പഞ്ചായത്ത് നിന്നുള്ള

സ്ഥിരതാമസ സർട്ടിഫിക്കറ്റ് വേണം( സ്ഥിരതാമസ സർട്ട്ഫിക്കറ്റ് എടുക്കുന്നതിന് വാടക ചീട്ട് കോപ്പി ഹാജരാക്കണം). വിവാഹം കഴിച്ച സ്ത്രീകളാണെങ്കിൽ മാരേജ് സർട്ടിഫിക്കറ്റിൻ്റെ കോപ്പി ഹാജരാക്കണം (റേഷൻ കാർഡിൽ പേരുണ്ടെങ്കിൽ മാരേജ് സർട്ടിഫിക്കറ്റ് ആവശ്യമില്ല).

കഴിഞ്ഞ നിയമസഭാ- പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പേര് ചേർത്തവർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ലിസ്റ്റിൽ വീണ്ടും ചേർക്കണം. പഞ്ചായത്ത് വോട്ടർ ലിസ്റ്റ് തയ്യാറാക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും (SEC)നിയമസഭാ പാർലമെൻ്റ് ലിസ്റ്റ് തയ്യാറാക്കുന്നത് സെൻട്രൽ ഇലക്ഷൻ കമ്മീഷനുമാണ്.

advertisement

ഓൺലൈൻ വഴി അപേക്ഷ നൽകിയവർ നിശ്ചിത ദിവസം അതത് പഞ്ചായത്തിൽ വെരിഫിക്കേഷന് ഹാജരാവണം. നിശ്ചിത ദിവസം സൗകര്യപ്പെടാത്തവർ മുൻകൂട്ടി അറിയിക്കുകയും വേണം.

https://sec.kerala.gov.in എന്ന വെബ്സൈറ്റിലെ citizen registration ലിങ്കിൽ കയറി പേരും ഫോൺ നമ്പറും പാസ്സ്‌വേർഡും കൊടുത്ത് രജിസ്റ്റർ ചെയ്ത ശേഷം വോട്ടർ പട്ടികയിൽ പേരു ചേർക്കാവുന്നതാണ്. ലിങ്കിൽ കയറി Sign in പ്രസ്സ് ചെയ്യുക. അടുത്ത പേജിന്റെ ഏറ്റവും താഴെ citizen registration ക്ലിക്ക് .ചെയ്യുക

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നറിയാൻ https://www.sec.kerala.gov.in/public/voters/list എന്ന ലിങ്കിൽ കയറി പരിശോധിക്കാം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തദ്ദേശ തെരഞ്ഞെടുപ്പ്-2025; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഒക്ടോബർ 5 വരെ അവസരം
Open in App
Home
Video
Impact Shorts
Web Stories