TRENDING:

COVID 19| UKയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ശ്രദ്ധിക്കുക; നിങ്ങൾക്ക് സഹായഹസ്തവുമായി ഇവരുണ്ട്

Last Updated:

യു കെയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കുറച്ച് നിർദ്ദേശങ്ങളും ലോകകേരള സഭ മുന്നോട്ട് വെയ്ക്കുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലണ്ടൻ: യുകെയിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് എല്ലാ വിധത്തിലുമുള്ള സഹായങ്ങൾ വാഗ്ദാനം ചെയ്ത് ലോക കേരള സഭയുടെ യുകെ ടീം. യു കെയിൽ മലയാളി വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിക്കാനായി ലോക കേരള സഭ യുകെ ടീം ആരംഭിച്ചിട്ടുണ്ട്. ഇതാണ് വിദ്യാർത്ഥികൾ വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ട ലിങ്ക് - shorturl.at/hmP05
advertisement

പേര്, ഇ മെയിൽ ഐഡി, ഫോൺ നമ്പർ, വിലാസം, സർവകലാശാല, കേരളത്തിലെ മേൽവിലാസം, കേരളത്തിൽ ബന്ധപ്പെടേണ്ടവരുടെ വിലാസം എന്നിവയാണ് ശേഖരിക്കുന്നത്.

യുകെയിൽ നിന്നും വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ ഇന്ത്യൻ ഹൈകമ്മീഷൻ വിമാനം തയ്യാറാക്കിയിട്ടുണ്ട് എന്നൊരു വ്യാജവാർത്ത കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലൊക്കയാണ് യു കെ ലോക കേരളസഭയുടെ നടപടി. യു കെയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കുറച്ച് നിർദ്ദേശങ്ങളും ലോകകേരള സഭ മുന്നോട്ട് വെയ്ക്കുന്നു.

നിങ്ങളെക്കുറിച്ച് ആശങ്കപ്പെട്ടിരിക്കുന്ന വീട്ടുകാരുമായി ദിവസം ഒരു പ്രാവശ്യമെങ്കിലും ബന്ധപ്പെടുക.

advertisement

നിങ്ങൾ സുരക്ഷിതരാണ് എന്ന് അറിയിക്കേണ്ട ഉത്തരവാദിത്തം നിങ്ങൾക്കുണ്ട്.

ഈ ലോക്ഡൗൺ കാലത്ത് ഒരു കാരണവശാലും നാട്ടിലേക്ക് പോകാൻ കഴിയില്ല. നമ്മൾ എവിടെയാണോ അവിടെത്തന്നെ തുടരുന്നതാണ് ഇപ്പോൾ അഭികാമ്യം.

നിങ്ങൾ എവിടെ താമസിക്കുന്നുവോ അവിടെ നിന്നും നിങ്ങളെ ഒരു സാഹചര്യത്തിലും ഇറക്കിവിടരുതെന്ന് 'ലാൻഡ് ലോർഡുകൾക്ക്' ഗവൺമെൻറ് സുവ്യക്തമായ നിർദ്ദേശം കൊടുത്തിട്ടുണ്ട്.

അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ യുകെയിലെ ഏതെങ്കിലും മലയാളി സംഘടനകളുമായോ ലോകകേരളസഭ അംഗങ്ങളുമായോ ബന്ധപ്പെടുക. വേണ്ട നിയമസഹായം ഉറപ്പാക്കും.

സർക്കാർ പലവിധമായ സാമ്പത്തിക സഹായങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട് ഇനി വരാനുമുണ്ട്. അതല്ലാം കണ്ടെത്താനും അനുയോജ്യമായ നിർദ്ദേശങ്ങൾ തരാനും ഒരു ടീമിനെ സജ്ജമാക്കുന്നുണ്ട്.

advertisement

നിങ്ങളുടെ വിസ തീരുന്നത് ഈ കാലഘട്ടത്തിലാണെങ്കിൽ അത് പരിഹരിക്കാൻ വേണ്ട നിയമ സഹായത്തിന് ഏർപ്പാടുണ്ടാക്കാം.

നിങ്ങൾക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടെങ്കിൽ മലയാളി സംഘടനകൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഉള്ള ഏതെങ്കിലും ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടുക. നമ്മുടെ കൂട്ടത്തിൽ ഉള്ള ഹെൽത്ത് കെയർ പ്രൊഫഷണൽ അടിയന്തരമായി തന്നെ വേണ്ട നിർദ്ദേശങ്ങളുമായി നിങ്ങളെ ബന്ധപ്പെടും.

നിങ്ങൾ ഒറ്റപ്പെട്ടു എന്ന തോന്നൽ ഉണ്ടെങ്കിൽ കൗൺസിലിങ്ങിനും നിങ്ങളോട് സംസാരിക്കാനും നമ്മളുടെ ആളുകളുണ്ടാകും.

ആവശ്യത്തിന് ഭക്ഷണപദാർത്ഥങ്ങൾ ഇല്ലെങ്കിലും നിങ്ങൾക്ക് അതാത് പ്രദേശത്തെ വാളന്റിയേഴ്സിനെ ബന്ധപ്പെടാം.

advertisement

നമ്മൾ എല്ലാവരും ഒരേ സ്ഥിതിവിശേഷത്തിൽ കൂടെയാണ് കടന്നുപോകുന്നത് എന്നതിനാൽ അത്യാവശ്യത്തിന് വേണ്ട സാധനങ്ങൾ മാത്രം ആവശ്യപ്പെടുക. അനാവശ്യമായി സാധനങ്ങൾ സംഭരിച്ചു വെക്കണ്ട എന്നർത്ഥം.

യുകെയിലെ സംഘടനകളായ യുക്മ, ലണ്ടൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന MAUK, സമീക്ഷ, ചേതന, WMF UK, PMF UK, യുണെറ്റഡ് മലയാളി ഓർഗനൈസേഷൻ, മലയാളം മിഷൻ യൂണിറ്റുകൾ തുടങ്ങി എല്ലാ മലയാളി സംഘടകളും നിങ്ങളെ സഹായിക്കാൻ ഉണ്ടാവും. അതാത് പ്രദേശത്തെ മറ്റ് സംഘടനകളുടെ ലിസ്റ്റ് അടുത്തുതന്നെ പ്രസിദ്ധീകരിക്കുന്നതാണ്.

advertisement

ലോകകേരളസഭ UK അംഗങ്ങളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ഒരു ഡേറ്റബേസ് കളക്ട് ചെയ്യുന്നുണ്ട്. ലോകത്തിന്റെ ഏതു കോണിലിരുന്നും ആർക്കും ഇത് ഫിൽ ചെയ്യാം. വാളന്റിയർമാർ ക്രോസ് ചെക്ക് ചെയ്യുന്നതായിരിക്കും. കേരളത്തിലെ കോവിഡ് - ഐ ടി വോളന്റിയർമാരാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. രജിസ്ട്രേഷന് ശേഷം ആളുകളുടെ ബന്ധപ്പെടേണ്ട വിദ്യാർത്ഥികളുടെ എണ്ണം കൂടുതലാണെങ്കിൽ കേരളത്തിൽ നിന്ന് ടെലിമെഡിസിൻ കൗൺസിലിങ്ങ് സംവിധാനവും കേരള സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19| UKയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ശ്രദ്ധിക്കുക; നിങ്ങൾക്ക് സഹായഹസ്തവുമായി ഇവരുണ്ട്
Open in App
Home
Video
Impact Shorts
Web Stories