TRENDING:

'പിറന്ന് മണിക്കൂറുകൾക്കകം മരിച്ചു പോകുന്ന നിലപാടുകൾക്ക് ആദരാഞ്ജലികൾ'; കെ.മുരളീധരനെ ട്രോളി എം. സ്വരാജ്

Last Updated:

മുരളീധരന്റെ നിലപാട് മാറ്റത്തെ പരിഹസിക്കുകയാണ് എം. സ്വരാജ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വടകരയിൽ യുഡിഎഫ് സ്ഥാനാർഥിയായ കെ.മുരളീധരനെ പരിഹസിച്ച്‌ എം.സ്വരാജ്. സിറ്റിങ് എംഎല്‍എമാരെ ലോക്സഭയിലേക്ക് മത്സരിപ്പിക്കാനുള്ള നിലപാടിനെ രൂക്ഷമായി പരിഹസിച്ച കെ.മുരളീധരൻ പിന്നീട് സ്ഥാനാർഥിയാകുകയായിരുന്നു. മുരളീധരന്റെ നിലപാട് മാറ്റത്തെ പരിഹസിക്കുകയാണ് എം. സ്വരാജ്.
advertisement

വലിയ ശബ്ദത്തിൽ പ്രഖ്യാപിക്കപ്പെടുന്ന നിലപാടുകൾക്ക് മണിക്കൂറുകളുടെ പോലും ആയുസില്ലാതെ പോകുന്നതെന്തു കഷ്ടമാണെന്നും പിറന്ന് മണിക്കൂറുകൾക്കകം മരിച്ചു പോകുന്ന സ്വന്തം നിലപാടുകൾക്ക് ആദരാഞ്ജലികൾ അർപ്പിക്കേണ്ടി വരുന്ന നേതൃത്വമാണ് ഇന്നത്തെ കോൺഗ്രസിനുള്ളതെന്നും സ്വരാജ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

എം. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മണിക്കൂറുകൾ മാത്രം ആയുസുള്ള വാക്കുകൾ..

എം. സ്വരാജ് .

ഗാന്ധിജിയുടെയും പണ്ഡിറ്റ് നെഹ്രുവിന്റെയും പട്ടേലിന്റെയുമൊക്കെ കോൺഗ്രസ് ഇന്ന് ഒരു ഭൂതകാലസ്മരണ മാത്രമാണ്.

കോൺഗ്രസിലെ ഉരുക്കുമനുഷ്യരുടെ സ്ഥാനത്ത് അലുമിനിയം മനുഷ്യർ കടന്നു വന്നതിനെക്കുറിച്ച് മുമ്പൊരിക്കൽ തുറന്നു പറഞ്ഞത് ശ്രീ.കെ.മുരളീധരനാണ്.

advertisement

കരുത്തൻമാരുടെ കാലം കഴിഞ്ഞ കോൺഗ്രസിൽ നിന്നും കാലാതിവർത്തിയായ വാക്കുകളോ നിലപാടുകളോ മുദ്രാവാക്യങ്ങളോ പ്രതീക്ഷിക്കാനാവില്ല.

എന്നാലും പറയുന്ന വാക്കുകൾക്ക് , വലിയ ശബ്ദത്തിൽ പ്രഖ്യാപിക്കപ്പെടുന്ന നിലപാടുകൾക്ക് മണിക്കൂറുകളുടെ പോലും ആയുസില്ലാതെ പോകുന്നതെന്തു കഷ്ടമാണ്.

പിറന്ന് മണിക്കൂറുകൾക്കകം മരിച്ചു പോകുന്ന സ്വന്തം നിലപാടുകൾക്ക് ആദരാഞ്ജലികൾ അർപ്പിക്കേണ്ടി വരുന്ന നേതൃത്വമാണ് ഇന്നത്തെ കോൺഗ്രസിനുള്ളത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പിറന്ന് മണിക്കൂറുകൾക്കകം മരിച്ചു പോകുന്ന നിലപാടുകൾക്ക് ആദരാഞ്ജലികൾ'; കെ.മുരളീധരനെ ട്രോളി എം. സ്വരാജ്