TRENDING:

ശബരിമല യുവതീപ്രവേശം സിപിഎം നിലപാടല്ല; വിശ്വാസത്തിനാണ് പ്രാധാന്യമെന്ന് എം.എ. ബേബി

Last Updated:

യുവതികളെ മലകയറ്റുക എന്നത് ഒരിക്കലും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കരുതെന്നാണ് സിപിഎമ്മിന്റെ അഭിപ്രായം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിൽ പാർട്ടി നിലപാട് തുറന്നു പറഞ്ഞ് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കുന്നത് പാർട്ടിയുടെ നിലപാടല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ. News 18 കേരളം സീനിയർ എഡിറ്റർ മഞ്ജുഷ് ഗോപാലുമായി നടത്തിയ 'Meet the Leader' അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു എം എ ബേബി.
 എം.എ. ബേബി
എം.എ. ബേബി
advertisement

യുവതികളെ മലകയറ്റുക എന്നത് പാർട്ടിയുടെ നിലപാടല്ലെന്നും അത്തരം മാറ്റങ്ങൾക്ക് കൂടുതൽ സമയം ആവശ്യമാണെന്നും എം എ ബേബി വ്യക്തമാക്കി. ആരാധനാലയങ്ങളിൽ സ്ത്രീ പുരുഷ തുല്യതക്കല്ല വിശ്വാസികളുടെ വിശ്വാസത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. യുവതി പ്രവേശനം പരാമർശിക്കാതെ സുപ്രീംകോടതിയിൽ സർക്കാർ കൊടുത്ത സത്യവാങ്മൂലം വിമർശിക്കപ്പെടുന്നതിനു ഇടയാണ് എം എ ബേബിയുടെ തുറന്നുപറച്ചിൽ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആചാരങ്ങളിൽ പരിഷ്കാരം ആവശ്യമുണ്ടെന്നു പറയുന്ന സാമൂഹ്യപരിഷ്ക്കർത്താക്കളിലെ പ്രമുഖരുണ്ട്. ഇവരടങ്ങുന്ന ഒരു സംവിധാനമുണ്ടാക്കി അവർ പറയുന്നത് കൂടി കേട്ടിട്ടാണ് അന്തിമവിധിയിലേക്ക് നീങ്ങാനെന്നാണ് പറഞ്ഞിരുന്നത്. കാരണം പാർട്ടി അഭിപ്രായം പറയേണ്ട കാര്യമല്ല, ശബരിമല യുവതി പ്രവേശനം. യുവതികളെ മലകയറ്റുക എന്നത് ഒരിക്കലും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കരുതെന്നാണ് സിപിഎമ്മിന്റെ അഭിപ്രായം. കാറൽ മാക്സ് തത്വങ്ങളനുസരിച്ചാണ് തങ്ങൾ വിശ്വാസികളുടെ മേൽ ഒന്നും അടിച്ചേൽപ്പിക്കരുതെന്ന് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല യുവതീപ്രവേശം സിപിഎം നിലപാടല്ല; വിശ്വാസത്തിനാണ് പ്രാധാന്യമെന്ന് എം.എ. ബേബി
Open in App
Home
Video
Impact Shorts
Web Stories