TRENDING:

Mahila Morcha | കറുത്ത സാരിയും കരി ഓയിലുമായി മഹിളാ മോര്‍ച്ചയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച്; പൊലീസ് തടഞ്ഞു

Last Updated:

പൊലീസിന് നേരെയും സെക്രട്ടേറിയറ്റിന് ഉള്ളിലും കരിയോയില്‍ ഒഴിച്ച് മഹിളാ മോര്‍ച്ച പ്രതിഷേധിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോര്‍ച്ച നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. കറുത്ത സാരിയും കരിയോയിലുമായാണ് മഹിളാ മോര്‍ച്ചയുടെ പ്രതിഷേധം. പൊലീസിന് നേരെയും സെക്രട്ടേറിയറ്റിന് ഉള്ളിലും കരിയോയില്‍ ഒഴിച്ച് മഹിളാ മോര്‍ച്ച പ്രതിഷേധിച്ചു.
advertisement

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധം നടക്കുകയാണ്. പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി. കറുത്ത ഷര്‍ട്ടും കറുത്ത ബലൂണുകളുമായാണ് പ്രവര്‍ത്തകര്‍ മാര്‍ച്ചിന് എത്തിയത്. ഷാഫി പറമ്പില്‍ എം എല്‍ എ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

Also Read-Pinarayi Vijayan| 'കറുപ്പിന് വിലക്കെന്നത് വ്യാജ പ്രചാരണം, ആരെയും വഴിയിൽ തടയില്ല': മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലുക്ക്ഔട്ട് നോട്ടീസുമായായിരുന്നു കൊച്ചിയില്‍ യൂത്ത് ലീഗം പ്രതിഷേധം. മുഖ്യമന്ത്രിയുടെ ചിത്രവും വിവരണങ്ങളും ഉള്ള ലുക്ക്ഔട്ട് നോട്ടീസ് പൊലീസ് ബാരിക്കേഡില്‍ വരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഒട്ടിച്ചു.

advertisement

Also Read-Sitaram Yechury| 'സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നിൽ BJP ആണെന്ന് പകൽ പോലെ വ്യക്തം': സീതാറാം യെച്ചൂരി

മുഖ്യമന്ത്രി പിണറായി വിജയനെതിരേ കണ്ണൂരിലും കരിങ്കൊടി പ്രതിഷേധവുമായി യുവജന സംഘടനകള്‍. കണ്ണൂര്‍ ഗസ്റ്റ് ഹൗസിന് മുമ്പിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. മുഖ്യമന്ത്രിയുടെ മാര്‍ഗമധ്യേ തളാപ്പില്‍വെച്ച് യുവമോര്‍ച്ച പ്രവര്‍ത്തകരും മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ചു. പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.

advertisement

Also Read-മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; KSU പ്രവർത്തകർക്ക് CPM പ്രവർത്തകരുടെ മർദനം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം കറുത്ത വസ്ത്രത്തിനും മാസ്‌കിനും വിലക്കില്ലെന്നും ആരെയും വഴി തടയാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.. ഇഷ്ടമുള്ള വേഷം, ഇഷ്ട നിറത്തില്‍ ധരിക്കാം. വഴി തടയുന്നു എന്ന് ഒരുകൂട്ടര്‍ വ്യാജപ്രചാരണം നടത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധം രൂക്ഷമാകുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Mahila Morcha | കറുത്ത സാരിയും കരി ഓയിലുമായി മഹിളാ മോര്‍ച്ചയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച്; പൊലീസ് തടഞ്ഞു
Open in App
Home
Video
Impact Shorts
Web Stories