TRENDING:

മലപ്പുറം പൊന്മുണ്ടത്ത് മുസ്‌ലിം ലീഗിനെതിരെ ഇടതുപക്ഷവുമായി കൈകോർത്ത് കോൺഗ്രസ്

Last Updated:

പഞ്ചായത്ത് ഭരിക്കുന്ന മുസ്ലിം ലീഗിനെതിരെ 'നവ പൊൻമുണ്ടം നിർമിതി' എന്ന പേരിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റി പദയാത്രയും നടത്തുന്നുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം പൊന്മുണ്ടത്ത് ഇടതുപക്ഷവുമായി കൈകോർത്ത് മുസ്‌ലിം ലീഗിനെതിരെ (Indian union Muslim League) മത്സരിക്കാൻ ഒരുങ്ങി കോൺഗ്രസ് (Congress). ജനകീയ സഖ്യം രൂപീകരിച്ച് സ്വതന്ത്ര ചിഹ്നങ്ങളിലാകും മുസ്ലിം ലീഗിനെതിരെയുള്ള പോരാട്ടം. അനൗദ്യോഗികമായാകും സഖ്യരൂപീകരണം. പഞ്ചായത്ത് ഭരിക്കുന്ന മുസ്ലിം ലീഗിനെതിരെ 'നവ പൊൻമുണ്ടം നിർമിതി' എന്ന പേരിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റി പദയാത്രയും നടത്തുന്നുണ്ട്. കോൺഗ്രസ് ജില്ലാ നേതൃത്വമാണ് ഇതിനെല്ലാം സഹായം ചെയ്യുന്നതെന്നും, മലപ്പുറത്തെ പല മണ്ഡലങ്ങളിലും ഇതിന്റെ തിരിച്ചടി ഉണ്ടാകുമെന്നും മുസ്ലിം ലീഗ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
News18
News18
advertisement

പഞ്ചായത്ത് രൂപീകൃതമായതിനുശേഷം മുസ്ലിം ലീഗിനും കോൺഗ്രസിനും ഇടയിൽ ഒരിക്കലും സൗഹാർദം ഉണ്ടായിട്ടില്ല. നിലവിലെ ധാരണ പ്രകാരം, 18 സീറ്റുകളിൽ 11 എണ്ണത്തിലും കോൺഗ്രസ് മത്സരിക്കും, അഞ്ചെണ്ണത്തിൽ സിപിഎം സ്ഥാനാർത്ഥികളെ നിർത്തും, ബാക്കി രണ്ടെണ്ണം ടീം പൊൻമുണ്ടം ഏറ്റെടുക്കും.

മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം അതൃപ്തി വ്യക്തമാക്കി. “എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഐക്യ യുഡിഎഫ് മുന്നണിയായി തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഞങ്ങളുടെ നിലപാട്. പൊൻമുണ്ടത്ത് സംഭവിക്കുന്നത് നിർഭാഗ്യകരമാണ്. പ്രാദേശിക തലത്തിൽ ചർച്ചകൾ നടന്നെങ്കിലും പരിഹാരം ഉണ്ടായില്ല. ഞങ്ങളുടെ ആശങ്കകൾ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്, തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് പ്രശ്നം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു,” സലാം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

advertisement

അതേസമയം, സിപിഎം നിലപാടിൽ ആത്മവിശ്വാസം പ്രകടമാണ്. യുഡിഎഫിൽ നിരാശരായ ഏതൊരു വിഭാഗത്തിന്റെയും പിന്തുണ സ്വാഗതം ചെയ്യുമെന്ന് അവർ പറയുന്നു. “പൊൻമുണ്ടത്ത് കോൺഗ്രസുമായി ഞങ്ങൾക്ക് ഔദ്യോഗിക സഖ്യമില്ല. എന്നാൽ നിരവധി കോൺഗ്രസ് പ്രവർത്തകർ ഇപ്പോൾ സിപിഎമ്മിൽ വിശ്വാസം അർപ്പിച്ചിട്ടുണ്ട്. അവരുടെ വോട്ടുകൾ ഞങ്ങൾ സ്വാഗതം ചെയ്യുന്നു,” സിപിഎം ജില്ലാ സെക്രട്ടറി വി.പി. അനിൽ പറഞ്ഞു.

ഐക്യ ജനാധിപത്യ മുന്നണിയിലെ സുപ്രധാന ഘടകമായ മുസ്ലീം ലീഗ്, വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തുടനീളം കൂടുതൽ സീറ്റുകൾ ലക്ഷ്യമിടുന്നു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അനുകൂലമായ തദ്ദേശ സ്വയംഭരണ സ്ഥാപന ഫലങ്ങൾ യു.ഡി.എഫിന്റെ നില ശക്തിപ്പെടുത്തുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Congress is prepping to join hands with the Left to contest against the Muslim League in Ponmundam, Malappuram. The fight against the Muslim League will be fought under independent symbols by forming 'Janakeeya Sakhyam'. The alliance will be unofficial. The Congress Mandalam Committee is also organising a march under the name 'Nava Ponmundam Nirmithi' against the Muslim League, which is ruling the panchayat. The Muslim League is warning that the Congress district leadership is helping in all this and that this will backfire in many constituencies in Malappuram

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറം പൊന്മുണ്ടത്ത് മുസ്‌ലിം ലീഗിനെതിരെ ഇടതുപക്ഷവുമായി കൈകോർത്ത് കോൺഗ്രസ്
Open in App
Home
Video
Impact Shorts
Web Stories