TRENDING:

Accident Death | മലയാളി വ്യോമസേനാ പൈലറ്റ് അസമില്‍ വാഹനാപകടത്തില്‍ മരിച്ചു

Last Updated:

സഞ്ചരിച്ചിരുന്ന കാര്‍ എതിര്‍ദിശയില്‍ വരികയായിരുന്ന ട്രെയിലറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: മലയാളി വ്യോമസേനാ(Air Force) പൈലറ്റ് അസമില്‍ വഹനാപകടത്തില്‍(Accident) മരിച്ചു(Death). കിഴക്കമ്പലം സ്വദേശി ഫ്‌ലൈറ്റ് ലഫ്റ്റനന്റ് ജോര്‍ജ് കുര്യാക്കോസ്(25) ആണ് മരിച്ചത്. ടെസ്പുരില്‍ നിന്ന് ജോര്‍ഹട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ ഗോലഗാട്ട് ജില്ലയില്‍ ദേശീയപാതയില്‍ ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ എതിര്‍ദിശയില്‍ വരികയായിരുന്ന ട്രെയിലറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. വ്യോമസേനാ യുദ്ധവിമാനം സുഖോയ്‌യുടെ പൈലറ്റാണ് ജോര്‍ജ്.
advertisement

ജോര്‍ജ് സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തുടര്‍നടപടികള്‍ക്കായി ഗോലഗാട്ടിലേയ്ക്ക് അയച്ചു. ട്രെയിലറിന്റെ സഹഡ്രൈവര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ജോര്‍ജിന്റെ ബന്ധുക്കള്‍ അസമിലേക്ക് പുറപ്പെട്ടു. എസ്ബിടി മാനേജരായിരുന്ന വെള്ളൂര്‍ പക്കാമറ്റത്തില്‍ പിപി കുര്യാക്കോസിന്റെയും കിഴക്കമ്പലത്ത് അധ്യാപികയായ ഗ്രേസി കുര്യാക്കോസിന്റെയും മകനാണ്. സഹോദരന്‍: ജിക്കു കുര്യാക്കോസ്.

Also Read-കിഴക്കമ്പലത്ത് CPM പ്രവർത്തകരുടെ മർദനമേറ്റ് ചികിത്സയിലായിരുന്ന ട്വന്റി 20 പ്രവർത്തകൻ മരിച്ചു

Death |ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

advertisement

കണ്ണൂര്‍: കൂത്തുപറമ്പില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ച് പൊള്ളലേറ്റ് കോഴിക്കോട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൂത്തുപറമ്പ് നരവൂര്‍ സ്വദേശി അനീഷ് കുമാര്‍(45) ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകുന്നേരം ആറിനാണ് പാലത്തിന്‍കര - പാലാപറമ്പ് റോഡില്‍ ലക്ഷം വീട് കോളനിക്ക് സമീപത്ത് വച്ച് അനീഷ് സഞ്ചരിച്ച ബൈക്കിന് തീ പിടിച്ചത്.

തീ ശരീരത്തിലേക്ക് ആളിപ്പടരുന്നതിനിടയില്‍ യുവാവ് നിര്‍മാണത്തിലിരിക്കുന്ന വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. തൊഴിലാളികള്‍ തീകെടുത്തിയ ശേഷം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയാണുണ്ടായത്. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്നാണ് വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട്ടേക്ക് കൊണ്ടുപോയത്.

advertisement

Also Read-അതിഥി തൊഴിലാളികൾക്ക് കോവിഡിൽ നിന്നും കവചമൊരുക്കി എറണാകുളം; തൊഴിലാളികൾക്കായി നാന്നൂറോളം ക്യാമ്പുകൾ

അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ അനീഷിനെ ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

കൂത്തുപറമ്പ് പോലീസ് ഇന്നലെ തന്നെ സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ശ്രീജ സഞ്ചീവിന്റെ നേതൃത്വത്തിലുള്ള ഫോറന്‍സിക്ക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

പരിശോധന ഫലം വന്ന ശേഷം മാത്രമെ തീപിടിത്തം എങ്ങനെയുണ്ടായി എന്ന കാര്യത്തില്‍ വ്യക്തതയുണ്ടാകുവെന്ന് പോലീസ് പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Accident Death | മലയാളി വ്യോമസേനാ പൈലറ്റ് അസമില്‍ വാഹനാപകടത്തില്‍ മരിച്ചു
Open in App
Home
Video
Impact Shorts
Web Stories