സ്ത്രീധന പീഡനമാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. മുഹ്സിനയുടെ ഭർത്താവ് സമീർ റിയാദിലാണ് ജോലി ചെയ്യുന്നത്. ഇയാൾ മുഹ്സിനയിൽ നിന്നും സ്വർണ്ണവും പണവും തട്ടിയെടുത്തെന്നാണ് ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. കൊല്ലം റൂറൽ എസ്പി കെ.ബി.രവിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
Also Read-സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവും സഹോദരങ്ങളും ചേർന്ന് ബലാത്സംഗത്തിനിരയാക്കി; പരാതിയുമായി നവവധു
ഭർത്താവിനെ വീഡിയോ കോൾ ചെയ്തുകൊണ്ടാണ് മുഹ്സിന ആത്മഹത്യ ചെയ്തതെന്നാണ് വിവരം. ഇക്കാര്യത്തിൽ ദുരൂഹത ആരോപിച്ചാണ് മുഹ്സിനയുടെ മാതാപിതാക്കളായ റുക്കിയ ബീവിയും അബ്ദുൾ സലാമും പരാതി നല്‍കിയത്. സമീറില്‍ നിന്നും മകൾ മാനസിക-ശാരീരിക പീഡനങ്ങൾ നേരിട്ടിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. പണത്തിനു വേണ്ടിയായിരുന്നു നിരന്തരമായുള്ള ഉപദ്രവം എന്നും പറയുന്നു. സമീറിനെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രിക്ക് പുറമെ ഇന്ത്യൻ എംബസിയിലും കുടുംബം പരാതി നൽകിയിരുന്നു.
advertisement
അതേസമയം സംഭവത്തിൽ മുഹ്സിനയുടെ ഭർത്താവോ കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി) -048-42448830, മൈത്രി (കൊച്ചി)- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ) -044-24640050, സുമൈത്രി -(ഡല്‍ഹി)- 011-23389090, കൂജ് (ഗോവ)- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
