കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായിരുന്ന മമ്പറം ദിവാകരനെ നേരത്തെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് നടപടിയിൽ കലാശിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയും അന്നത്തെ കെപിസിസി പ്രസിഡന്റുമായ കെ സുധാകരനെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ നേതാക്കൾ ഇടപെട്ടതോടെ തീരുമാനം മാറ്റി. ഇതോടെയാണ് മമ്പറം ദിവാകരനെ കോൺഗ്രസിൽ തിരിച്ചെടുത്തത്
സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 9നാണ് നടക്കുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. രണ്ടാം ഘട്ടം ഡിസംബര്‍ 11നാണ്. തൃശൂര്‍ മുതല്‍ കാസർഗോഡ് വരെയാണ് രണ്ടാംഘട്ടത്തില്‍. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് നടക്കും.
advertisement
Summary: Congress leader Mambaram Divakaran is also set to contest in the local body elections. He will be entering the fray for the UDF in the 15th ward of Vengad Panchayat. Mambaram Divakaran had previously contested as the UDF candidate against Chief Minister Pinarayi Vijayan in Dharmadam in 2016.
