TRENDING:

തൃശ്ശൂരിൽ കുളിക്കുന്നതിനിടെ കുളിമുറി ഇടിഞ്ഞുവീണ് 49-കാരൻ മരിച്ചു

Last Updated:

അടുത്ത വീട്ടില്‍ ജോലി ചെയ്തിരുന്നവര്‍ ശബ്ദം കേട്ട് എത്തിയപ്പോഴാണ് അപകടവിവരം അറിഞ്ഞത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശ്ശൂർ: കാറളം ചെമ്മണ്ടയിൽ കുളിമുറിയുടെ ചുമരിടിഞ്ഞുവീണ് മധ്യവയസ്കൻ മരിച്ചു. ചെമ്മണ്ട ബാലവാടിയിക്ക് സമീപം താമസിക്കുവന്ന
News18
News18
advertisement

ബൈജു (49) ആണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.

വീടിനോട് ചേര്‍ന്ന് പുറത്തുള്ള ഓടിട്ട ശുചിമുറിയില്‍ കുളിക്കാന്‍ കയറിയാതായിരുന്നു ബൈജു. ശുചിമുറിയുടെ ചുമരുകള്‍ തകര്‍ന്ന് ബൈജുവിന്റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് വീട്ടുകാർ ആരും സ്ഥലത്തുണ്ടായിരുന്നില്ല.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അടുത്ത വീട്ടില്‍ ജോലി ചെയ്തിരുന്നവര്‍ ശബ്ദം കേട്ട് എത്തിയപ്പോഴാണ് അപകടം നടന്ന വിവരം അറിഞ്ഞത്. ഉടന്‍തന്നെ ഇരിങ്ങാലക്കുട അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു. തുടർന്ന് അഗ്നിരക്ഷാസേന എത്തി മണ്ണിഷ്ടികകള്‍ നീക്കിയാണ് ബൈജുവിനെ പുറത്തെടുത്തത്. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശ്ശൂരിൽ കുളിക്കുന്നതിനിടെ കുളിമുറി ഇടിഞ്ഞുവീണ് 49-കാരൻ മരിച്ചു
Open in App
Home
Video
Impact Shorts
Web Stories